ദുരിത വേലിയേറ്റത്തിന്​ പദ്ധതികളില്ല

അരൂർ: കരയിലേക്ക് കായൽ കയറുന്നത് തടയാൻ സമഗ്ര പദ്ധതികളില്ലാത്തതിനെതിരെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധത്തിൽ. അരൂർ മണ്ഡലത്തിലാണ് ഒരു വർഷത്തിലേറെയായി അസാധാരണ വേലിയേറ്റം തീരമേഖലയിൽ ദുരിതം വിതക്കുന്നത്. അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം, പാണാവള്ളി, പെരുമ്പളം, അരൂക്കുറ്റി, അരൂർ പഞ്ചായത്തുകൾ വേമ്പനാട്ട്, കൈതപ്പുഴ, കുറുമ്പി, കുമ്പളങ്ങി എന്നീ കായലുകളുടെ തീരത്താണ്. അസാധാരണ വേലിയേറ്റത്തിൽ തീരങ്ങളിലേക്ക് അടിച്ചുകയറിയ കായൽവെള്ളത്തിൽ നൂറുകണക്കിന്​ വീടുകളാണ് മുങ്ങിയത്. ദുരിതം മാസങ്ങളോളം നിലനിൽക്കുകയും ത്രിതല പഞ്ചായത്ത്, നിയമസഭ ​െതരഞ്ഞെടുപ്പുകളിൽ ഇത്​ പ്രധാന വിഷയങ്ങളിലൊന്നായി മാറുകയും ചെയ്തിരുന്നു. കഴിഞ്ഞ സർക്കാറി​ൻെറ കാലത്ത്​ വേലിയേറ്റത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ വിദഗ്ധസമിതിയെക്കൊണ്ട് അന്വേഷണം നടത്തി. കായലിന് ആഴം വർധിപ്പിക്കുക, തീരങ്ങളിൽ കൽക്കെട്ട് ശക്തിപ്പെടുത്തുക, ഇല്ലാത്ത സ്ഥലങ്ങളിൽ കല്ലുകെട്ടുക എന്നിവ പരിഹാരമാർഗമായി വിലയിരുത്തപ്പെട്ടു. പാണാവള്ളിയിൽ നടത്തിയ മത്സ്യത്തൊഴിലാളികളുടെ വിപുലമായ യോഗത്തിൽ മന്ത്രി തോമസ് ഐസക് വെള്ളപ്പൊക്കം തടയാനുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് 100 കോടി അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ, പുതിയ സർക്കാറി​ൻെറ ആദ്യ ബജറ്റിൽ 50 കോടി മാത്രമാണ് അനുവദിച്ചത്. ഇത്​ അപര്യാപ്തമാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചിത്രം: അസാധാരണ വേലിയേറ്റത്തിൽ വെള്ളത്തിലാകുന്ന അരൂർ തീരമേഖലയിലെ വീടുകളിലൊന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.