വൈദ്യുതി മുടങ്ങും

അമ്പലപ്പുഴ: സെക്​ഷൻ പരിധിയൽ മുരുക്കുവേലി, ഹെൽത്ത് സൻെറർ എന്നീ ട്രാൻസ്ഫോർമറുകളിൽ വെള്ളിയാഴ്​ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട് ആറുവരെ . വിദ്യാർഥിനിയുടെ ശസ്ത്രക്രിയക്ക് ഹെൽപ്​ സന്നദ്ധ കൂട്ടായ്മ ധനസഹായം നൽകി അമ്പലപ്പുഴ: വിദ്യാർഥിനിയുടെ ശസ്ത്രക്രിയക്ക് ഹെൽപ്​ സന്നദ്ധ കൂട്ടായ്മ ധനസഹായം നൽകി. വളഞ്ഞവഴി എസ്.എൻ കവലക്ക് കിഴക്ക് വാടകക്ക് താമസിക്കുന്ന ഷാജഹാൻ-ഫാത്തിമ ദമ്പതികളുടെ മകൾ അൻസിലക്കാണ്​ (18) അപൂർവ രോഗം ബാധിച്ചത്​. ഹൃദയ സുഷിരമടഞ്ഞ് അണുബാധയുണ്ടായ ശസ്ത്രക്രിയക്ക്​ കാരുണ്യമതികളുടെ കനിവ് തേടിയുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സംഘടന സഹായവുമായെത്തിയത്. അറവുകാട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ഫാത്തിമ. തിരുവനന്തപുരം ശ്രീചിത്രയിലാണ് ചികിത്സ. ഹൃദയ ശസ്ത്രക്രിയക്കായി മൂന്നു ലക്ഷം രൂപ വേണ്ടിവരും. 10,000 രൂപയാണ് സന്നദ്ധ കൂട്ടായ്മ ഹെൽപ്പി​ൻെറ നേതൃത്വത്തിൽ നൽകിയത്. ഹെൽപ് പ്രസിഡൻറ്​ ഉണ്ണികൃഷ്ണൻ കൊല്ലംപറമ്പ്, സെക്രട്ടറി രാജേഷ് സഹദേവൻ, ഗ്രാമപഞ്ചായത്ത്​ അംഗം യു.എം. കബീർ, നിസാർ വെള്ളാപ്പള്ളി, ബിസ്മി ബദർ, ഷിതാ ഗോപിനാഥ്, അഡ്വ. ധന്യ രാജേഷ്, നെജീഫ് അരിശ്ശേരി, വി.എസ്. സാബു, മാഹിൻ മുപ്പതിൽചിറ എന്നിവർ പങ്കെടുത്തു. AP HEALP KOOTAYMA AMBALAPPUZHA അൻസിലയുടെ കുടുംബത്തിന് ഹെൽപ് സന്നദ്ധ കൂട്ടായ്മ ധനസഹായം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.