കെ.എസ്​.ടി.എ ജില്ല സമ്മേളനം തുടങ്ങി

മണ്ണഞ്ചേരി: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്​.ടി.എ) 30ാം ജില്ല സമ്മേളനം കലവൂർ ഗവ. എച്ച്.എസ്.എസിൽ ആരംഭിച്ചു. 'മതനിരപേക്ഷ വികസിത കേരളം, കരുത്താകുന്ന ജനകീയ വിദ്യാഭ്യാസം' മുദ്രാവാക്യമുയർത്തിയാണ് സമ്മേളനം. ജില്ല പ്രസിഡൻറ്​ സി. ജ്യോതികുമാർ പതാക ഉയർത്തി. മന്ത്രി ടി.എം. തോമസ് ഐസക് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ സി. ജ്യോതികുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ്​ കെ.ജെ. ഹരികുമാർ, വൈസ് പ്രസിഡൻറ്​ എൽ. മാഗി, സ്വാഗതസംഘം അധ്യക്ഷ കെ.ജി. രാജേശ്വരി, ജില്ല സെക്രട്ടറി എസ്. ധനപാൽ എന്നിവർ സംസാരിച്ചു. ഞായറാഴ്ച രാവിലെ 10 മുതൽ പൊതുചർച്ചയും വൈകീട്ട്​ നാലിന് ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പും നടക്കും. ചിത്രം: AP KSTA Sammelanam കെ.എസ്.ടി.എ ജില്ല സമ്മേളനം കലവൂരിൽ മന്ത്രി ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.