ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം രജിസ്ട്രേഷൻ ഉദ്ഘാടനം

ആലപ്പുഴ: മലർവാടി ടീൻ ഇന്ത്യ ഗ്ലോബൽ ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം ക്വിസ് മത്സരത്തി​ൻെറ ജില്ലതല രജിസ്ട്രേഷൻ ഉദ്ഘാടനം ആലപ്പുഴ ലജ്​നത്തുൽ മുഹമ്മദിയ്യ സ്കൂൾ അങ്കണത്തിൽ നടന്നു. ഹയർ സെക്കൻഡറി കെമിസ്ട്രി അധ്യാപികയായ എം. സബീനയുടെ മകൾ, സൻെറ് മേരീസ് ​െറസിഡൻഷ്യൽ സെൻട്രൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ അദിയ്യ അജീബ് അമാനെ യു.പി വിഭാഗത്തിൽ രജിസ്​റ്റർ ചെയ്താണ്​ ഉദ്ഘാടനം നിർവഹിച്ചത്. ടീൻ ഇന്ത്യ വനിത വിഭാഗം ജില്ല കോഓഡിനേറ്റർ കെ.എം. ജാസ്മിൻ, കെ.എസ്​.ടി.എം ജില്ല സെക്രട്ടറി നിസ ബീഗം, ഹയർ സെക്കൻഡറി ഇംഗ്ലീഷ് അധ്യാപിക കെ.പി. ഇന്ദു എന്നിവർ പങ്കെടുത്തു. ലോകത്തെവിടെയുമുള്ള മലയാളി വിദ്യാർഥികൾക്ക് പങ്കെടുക്കാവുന്ന വിധം ഓൺലൈൻ കുടുംബ മത്സരമായാണ് നടത്തുന്നത്. യു.പി, എച്ച്.എസ് വിഭാഗങ്ങൾക്ക് 23നാണ് മത്സരം. 15 വരെ www.malarvadi.org ലിങ്കിലൂടെ രജിസ്​റ്റർ ചെയ്യാം. ചിത്രം: AP65 Globel Little ഗ്ലോബൽ ലിറ്റിൽ സ്കോളർ മത്സരത്തിൽ അജീബ് അമാനെ രജിസ്​റ്റർ ചെയ്ത്​ ടീൻ ഇന്ത്യ ആലപ്പുഴ കോഓഡിനേറ്റർ കെ.എം. ജാസ്മിൻ നിർവഹിക്കുന്നു. ഹയർ സെക്കൻഡറി അധ്യാപികമാരായ നിസ ബീഗം, കെ.പി. ഇന്ദു എന്നിവർ സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.