നഗരസഭയിലെ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ മൊ​ൈബൽ ആപ്പ്​ -സൗമ്യാ രാജ്​

ആലപ്പുഴ: നഗരസഭ വഴി ലഭ്യമാവുന്ന ആനുകൂല്യങ്ങളെ കുറിച്ച്​ യഥാസമയം അറിയിക്കാനും അവ വിതരണം ചെയ്യാനും മൊബൈൽ ആപ്പ്​ രൂപവത്​കരിക്കുമെന്ന്​ നഗരസഭ ചെയർപേഴ്​സൻ സൗമ്യ രാജ്​. നഗരസഭയിലെ സേവനങ്ങൾ പരമാവധി ജനങ്ങളിൽ എത്തിക്കുകയാണ്​ ആപ്പി​ൻെറ ലക്ഷ്യം. ഒാരോ സെക്​ഷനുകളിലും എന്തൊക്കെ സേവനങ്ങൾ ലഭിക്കുമെന്നത്​​ ഇതിലൂടെ അറിയാൻ സാധിക്കും. ജനറൽ ആശുപത്രിയിൽ രോഗികളുടെ എണ്ണത്തിന്​ ആനുപാതികമായി ഡയാലിസിസ്​ യൂനിറ്റുകൾ കൂട്ടും. ജനറൽ ആശുപത്രിയുടെ പരിമിതികൾക്ക്​ പരിഹാരമുണ്ടാക്കാൻ ശ്രമിക്കും. ഇ.എം.എസ്​ സ്​റ്റേഡിയത്തി​ൻെറ പൂർത്തീകരണം വലിയൊരു സ്വപ്​നമാണ്​. നഗരസഭ ലേബർ ബാങ്ക്​ പ്രതീക്ഷകളുള്ള പദ്ധതിയാണ്​. എല്ലാത്തരം തൊഴിൽ ചെയ്യ​ുന്നവരെയും ​രജിസ്​റ്റർ ചെയ്യിച്ച്​ ലേബർ ബാങ്ക്​ നിർമിക്കും. തൊഴിലാളി​കളെ ആവശ്യമായി വരുന്നവർ ഫോണിൽ വിവരമറിയിച്ചാൽ ഉത്തരവാദിത്തത്തോടെ തൊഴിലാളികളെ എത്തിക്കും. നഗരത്തെ കൂടുതൽ ശുചിത്വവും മനോഹരവും ആക്കാനുള്ള പദ്ധതിയാണ്​ അഴകോ​െട ആലപ്പുഴ. തെരുവുനായ്​ക്കളെ വന്ധ്യകരിക്കാനുള്ള പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കും. എല്ലാവർക്കും പാർപ്പിടമെന്ന സർക്കാറി​ൻെറ ലക്ഷ്യം പ്രാവർത്തികമാക്കാൻ ശ്രമിക്കുമെന്നും ചെയർപേഴ്​സൻ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.