മാന്നാര്‍: സഹകരണ ബാങ്കുകളിലെ വാര്‍ഷിക പൊതുയോഗം കൂടി കണക്കുകള്‍ അംഗീകരിച്ച് പാസാക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31വരെ നീട്ടണമെന്ന് ചെന്നിത്തല-തൃപ്പെരുന്തുറ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് ഐപ്പ് ചാണ്ടപ്പിള്ള ആവശ്യപ്പെട്ടു. സാധാരണ ഓഡിറ്റ് പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 30നകം ജനറല്‍ബോഡി കൂടുന്നതാണ്. ഇത്തവണ കോവിഡ് ബാധയെ തുടര്‍ന്ന് ഇത് ഡിസംബര്‍ 31വരെ നീട്ടിയിരുന്നു. എന്നാല്‍, ഇപ്പോഴും കോവിഡ് പ്രോട്ടോക്കോള്‍ നിലവിലുള്ളതിനാല്‍ സഹകാരികള്‍ കൂടുതലുള്ള ബാങ്കുകള്‍ക്ക് സാമൂഹിക അകലം പാലിച്ച് ജനറല്‍ ബോഡി കൂടുന്നതിന് നിലവിലുള്ള ഓഡിറ്റോറിയങ്ങളില്‍ സൗകര്യങ്ങളില്ല. സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സഹകരണ രജിസ്ട്രാര്‍ക്ക് ഇ-മെയില്‍ അയച്ചിട്ടുണ്ടെന്നും ഐപ്പ് ചാണ്ടപ്പിള്ള അറിയിച്ചു. ദശാവതാരച്ചാർത്ത് മഹോത്സവം ചെങ്ങന്നൂർ: പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലൊന്നായ തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ദശാവതാരച്ചാർത്ത് മഹോത്സവ ദർശനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും. ബുധനാഴ്ച മുതൽ 26വരെ ദശാവതാരച്ചാർത്ത് മഹോത്സവത്തിന് മോഹിനി രൂപത്തോടെ തുടക്കംകുറിക്കും. മഹാവിഷ്ണുവിൻെറ 10 അവതാരങ്ങളാണ് ആറടി ഉയരമുള്ള ചതുർബാഹുക്കളോടുകൂടിയ വിഗ്രഹത്തിൽ ചാർത്തുന്നത്. മേൽശാന്തി കാവുംഭാഗം പെരിങ്ങോൾ കല്ലംപള്ളി ഇല്ലം കെ.ഇ. ശങ്കരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. 26ന് പാർഥസാരഥി രൂപച്ചാർത്തോടെ ഉത്സവം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.