Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസഹ. ബാങ്ക്​ വാര്‍ഷിക...

സഹ. ബാങ്ക്​ വാര്‍ഷിക പൊതുയോഗം: സമയപരിധി നീട്ടണം

text_fields
bookmark_border
മാന്നാര്‍: സഹകരണ ബാങ്കുകളിലെ വാര്‍ഷിക പൊതുയോഗം കൂടി കണക്കുകള്‍ അംഗീകരിച്ച് പാസാക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31വരെ നീട്ടണമെന്ന് ചെന്നിത്തല-തൃപ്പെരുന്തുറ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്​ ഐപ്പ് ചാണ്ടപ്പിള്ള ആവശ്യപ്പെട്ടു. സാധാരണ ഓഡിറ്റ് പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 30നകം ജനറല്‍ബോഡി കൂടുന്നതാണ്. ഇത്തവണ കോവിഡ്​ ബാധയെ തുടര്‍ന്ന് ഇത് ഡിസംബര്‍ 31വരെ നീട്ടിയിരുന്നു. എന്നാല്‍, ഇപ്പോഴും കോവിഡ് പ്രോട്ടോക്കോള്‍ നിലവിലുള്ളതിനാല്‍ സഹകാരികള്‍ കൂടുതലുള്ള ബാങ്കുകള്‍ക്ക് സാമൂഹിക അകലം പാലിച്ച് ജനറല്‍ ബോഡി കൂടുന്നതിന് നിലവിലുള്ള ഓഡിറ്റോറിയങ്ങളില്‍ സൗകര്യങ്ങളില്ല. സമയപരിധി നീട്ടണമെന്ന്​ ആവശ്യപ്പെട്ട്​ സഹകരണ രജിസ്ട്രാര്‍ക്ക് ഇ-മെയില്‍ അയച്ചിട്ടുണ്ടെന്നും ഐപ്പ് ചാണ്ടപ്പിള്ള അറിയിച്ചു. ദശാവതാരച്ചാർത്ത് മഹോത്സവം ചെങ്ങന്നൂർ: പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലൊന്നായ തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ദശാവതാരച്ചാർത്ത് മഹോത്സവ ദർശനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും. ബുധനാഴ്ച മുതൽ 26വരെ ദശാവതാരച്ചാർത്ത് മഹോത്സവത്തിന് മോഹിനി രൂപത്തോടെ തുടക്കംകുറിക്കും. മഹാവിഷ്ണുവി​ൻെറ 10 അവതാരങ്ങളാണ് ആറടി ഉയരമുള്ള ചതുർബാഹുക്കളോടുകൂടിയ വിഗ്രഹത്തിൽ ചാർത്തുന്നത്. മേൽശാന്തി കാവുംഭാഗം പെരിങ്ങോൾ കല്ലംപള്ളി ഇല്ലം കെ.ഇ. ശങ്കരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. 26ന് പാർഥസാരഥി രൂപച്ചാർത്തോടെ ഉത്സവം സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story