ഓമനക്കുട്ട​െൻറ മകൾക്ക്​ എം.ബി.ബി.എസ്​ പ്രവേശനം

ചേർത്തല: പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ്​ നടത്തിയെന്ന ആരോപണത്തെ തുടർന്ന്​ പാർട്ടി നടപടിയും കേസും നേരിടുകയും പിന്നീട്​ നിരപരാധിയെന്ന്​ തെളിയുകയും ചെയ്​ത ഓമനക്കുട്ട​ൻെറ മകൾ സുകൃതിക്ക്​​ സർക്കാർ മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന്​ മെറിറ്റ്​ സീറ്റിൽ പ്രവേശനം. സി.പി.എം കുറുപ്പംകുളങ്ങര ലോക്കൽ കമ്മിറ്റി അംഗമായ ഓമനക്കുട്ടൻ ചേർത്തലയിലെ പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കാൻ സാധനങ്ങൾ എത്തിക്കാൻ 70 രൂപ ഓട്ടോക്കൂലി സ്വരൂപിച്ചതിനെ തുടർന്നാണ്​ വിവാദം ഉണ്ടായത്​. അച്​ഛ​ൻെറ കഷ്​ടപ്പാടിനൊപ്പം സുകൃതിയുടെ പ്രയത്നവും ചേർന്നപ്പോൾ ഡോക്ടറാകണമെന്ന സ്വപ്നം സാഫല്യമാകുകയാണ്. പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിലാണ് പ്രവേശനം ലഭിച്ചത്. ചേർത്തല തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ കണ്ണികാട് ഭാവനാലയത്തിൽ ഓമനക്കുട്ടന് പച്ചക്കറി കൃഷിയും കൽപ്പണിയുമാണ്. അതിൽനിന്ന്​ കിട്ടുന്നതും വായ്​പയെടുത്തുമാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ഭാര്യ രാജേശ്വരിക്കും കൂലിപ്പണിയാണ്. സുകൃതിയുടെ ആഗ്രഹം സാധ്യമാക്കാൻ രണ്ടുവർഷം മെഡിക്കൽ പ്രവേശന പരീക്ഷക്ക്​ സ്വകാര്യ സ്ഥാപനത്തിൽ പരിശീലനം നൽകി. അർത്തുങ്കൽ സൻെറ്​ ഫ്രാൻസിസ് അസീസി എച്ച്.എസ്.എസിൽ 86 ശതമാനം മാർക്കോടെ പത്താം ക്ലാസും 70 ശതമാനം മാർക്കോടെ പ്ലസ് ടുവും വിജയിച്ചു. ഡോക്ടറാകണമെന്ന് കുട്ടിക്കാലം മുതൽ ആഗ്രഹിച്ചതാണെന്ന് സുകൃതി പറഞ്ഞു. അടുത്തിടെയാണ് ഓമനക്കുട്ടൻ കൊച്ചിൻ റിഫൈനറിയിൽ കരാർ തൊഴിലാളിയായത്. ഇളയമകൾ ദൃതിന അർത്തുങ്കൽ സൻെറ്​ ഫ്രാൻസിസ് അസീസി ഹയർസെക്കൻഡറി സ്കൂൾ 10ാം ക്ലാസ് വിദ്യാർഥിനിയാണ്. മന്ത്രി ടി.എം. തോമസ് ഐസക് ഉൾപ്പെടെയുള്ളവർ സുകൃതിയെ ഫോണിൽ അഭിനന്ദിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം, എ.എം. ആരിഫ് എം.പി തുടങ്ങിയവർ വീട്ടിലെത്തി അനുമോദിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിൽനിന്നും അനേകംപേർ ഫോണിൽ അഭിനന്ദനം അറിയിച്ചു. സുകൃതിയുടെ നേട്ടം സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞാണ് അഭിനന്ദന പ്രവാഹം. APL omanakuttan ഓമനക്കുട്ടനും മകൾ സുകൃതിയും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.