ചേർത്തലയിൽ മുന്നണികള്‍ ആത്മവിശ്വാസത്തിൽ

ചേര്‍ത്തല: കഴിഞ്ഞ കാലഘട്ടത്തിലെ തെരഞ്ഞെടുപ്പിനെക്കാള്‍ പോളിങ് ശതമാനം കുറഞ്ഞിട്ടും മുന്നണികള്‍ ആത്മവിശ്വാസത്തിലാണ്. ഇനിയുള്ള നാളുകൾ കണക്കുകൂട്ടലും കിഴിക്കലുമാണ്​. 83.36 ശതമാനമാണ് നഗരസഭയില്‍ രേഖപ്പെടുത്തിയ പോളിങ് ശതമാനം. 35 വാര്‍ഡില്‍ ആകെയുള്ള 36,342 വോട്ടര്‍മാരില്‍ 30,180 പേരാണ് സമ്മതിദാനം വിനിയോഗിച്ചത്. അഞ്ചുവര്‍ഷം മുമ്പ്​ നടന്ന തെരഞ്ഞെടുപ്പില്‍ 86.4 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. 90.25 ശതമാനം രേഖപ്പെടുത്തിയ നെടുമ്പ്രക്കാട് അഞ്ചാം വാര്‍ഡാണ് ഇക്കുറി വോട്ടിങ് നിലയില്‍ മുന്നിലെത്തിയത്. 89.62 ശതമാനം രേഖപ്പെടുത്തിയ പള്ളുവള്ളുവെളി 25ാം വാര്‍ഡാണ് രണ്ടാം സ്ഥാനത്ത്. എക്‌സ്​റേ മേഖലയിലെ 12ാം വാര്‍ഡിലാണ് ഏറ്റവും കുറവ്. 71.37 ശതമാനം. നഗരസഭകളിലെ പോളിങ്ങില്‍ ജില്ലയില്‍ ചേര്‍ത്തലയാണ് മുന്നില്‍. സ്വതന്ത്രരടക്കം 121 പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. വാര്‍ഡ്, പോളിങ് ശതമാനം എന്ന ക്രമത്തില്‍. വാര്‍ഡ് ഒന്ന് (81.27), രണ്ട് (82.11), മൂന്ന് (79.62), നാല് (87.34), അഞ്ച് (90.25), ആറ് (85.87), ഏഴ് (87.33), എട്ട് (87.76), ഒമ്പത് (87.48), പത്ത് (83.43), 11-(76.83), 12 -(71.37), 13 -(75.29), 14 -(78.87), 15 -(86.62), 16 -(87.33), 17 -(88.33), 18 -(82.36), 19 -(86.57), 20 -(87.88), 21 -(80.66), 22 -(84.74), 23 -(89.34), 24 -(81.34), 25 -(89.61), 26 -(81.33), 27 -(81.94), 28 -(72.86), 29 -(80.59), 30 -(75.34), 31 -(83.94), 32 -(79.4), 33 -(89.30), 34 -(80.72), 35 -(86.46) എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയത്. ചെങ്ങന്നൂർ മണ്ഡലത്തിൽ പോളിങ്​ കൂടുതൽ ബുധനൂരിൽ ചെങ്ങന്നൂർ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട പത്ത് ഗ്രാമപഞ്ചായത്തിലെ 150 വാർഡിലായി 71.97 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം രേഖപ്പെടുത്തി. 1,84,630 വോട്ടർമാരിൽ 1,32,880 പേർ വോട്ടെടുപ്പിൽ ഭാഗഭാക്കായി. ബുധനൂരിൽ 14 വാർഡിലായി 76.89 ശതമാനം പോളിങ്​. രണ്ടാം സ്ഥാനം പാണ്ടനാടിനാണ്.13 വാർഡിലായി 74.85 ശതമാനം. മാന്നാറിൽ 73.39 ശതമാനമാണ് പോളിങ്​. മറ്റ്​ പഞ്ചായത്തുകളിലെ പോളിങ്​ ശതമാനം: ചെന്നിത്തല -തൃപ്പെരുന്തുറ -73.08, ചെറിയനാട്​ -72.35, വെൺമണി -71.23, പുലിയൂർ -70.19, തിരുവൻവണ്ടൂർ -70.02, മുളക്കുഴ -68.85, ആലാ -68.68 ശതമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.