കുട്ടമ്പേരൂർ ഡിവിഷനിലെ മൂന്ന്​ സ്ഥാനാർഥികളും ഇതര വാർഡുകാർ

ചെങ്ങന്നൂർ: മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിലേക്ക് മാന്നാറിലെ കുട്ടമ്പേരൂർ ഡിവിഷനിൽ മത്സരിക്കുന്ന മൂന്ന് സ്ഥാനാർഥികൾക്കും അവരവർക്ക്​ വേണ്ടി വോട്ട്​ ചെയ്യാൻ കഴിയില്ല. ഇടതു, വലതു മുന്നണിയിലെ പ്രതിനിധികളായ ബി.കെ. പ്രസാദും തോമസ് ചാക്കോയും യഥാക്രമം 14ഉം 15ഉം വാർഡുകളിലെ വോട്ടർമാരാണ്. ഇവ ചെന്നിത്തല ഡിവിഷനിൽപ്പെട്ടതാണ്. ടൗൺ അഞ്ചാം വാർഡിലെ വോട്ടറായ എൻ.ഡി.എയിലെ കലാധരൻ കൈലാസം മാന്നാർ ഡിവിഷനിലാണ്. പ്രസാദും കലയും കാലാവധി കഴിഞ്ഞ പഞ്ചായത്ത് സമിതിയിലെ അംഗങ്ങളായിരുന്നു. തോമസ് ചാക്കോ 2010-15 കാലഘട്ടത്തിലെ വൈസ് പ്രസിഡൻറും. സി.പി.എം മാന്നാർ ഏരിയ കമ്മിറ്റി അംഗവും മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമാണ്​ പ്രസാദ്​. കുട്ടമ്പേരൂർ കുന്നത്തൂർ 611ാം നമ്പർ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരി ശ്രീലേഖയാണ് ഭാര്യ. തോമസ് ചാക്കോ മാവേലിക്കര ബിഷപ് മൂർ കോളജ് യൂനിയൻ മുൻ ചെയർമാനാണ്. തുടർച്ചയായ മൂന്നാമത്തെ മത്സരമാണ്​. ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയാണ്. ഭാര്യ ബിനു തോമസ് ചാക്കോ. എബിൻ തോമസ്, ബിബിൻ തോമസ് എന്നിവരാണ് മക്കൾ. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാവുക്കര നാല്​ സൊസൈറ്റി വാർഡിൽ ചതുഷ്ക്കോണ മത്സരത്തിൽ യു.ഡി.എഫ് വിമത​ൻെറ സാന്നിധ്യംകൊണ്ട് അട്ടിമറി വിജയം നേടിയിട്ടുള്ളയാളാണ്​ കലാധരൻ. അവിവാഹിതനാണ്​. ചിത്രം: AP50 Prasad LDF -ബി.കെ. പ്രസാദ്​ ചിത്രം: AP51 Thomas Chacko UDF -തോമസ്​ ചാക്കോ ചിത്രം: AP52 Kaladaran Kailasam BJP -കലാധരൻ ​ൈകലാസം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.