വൈക്കത്തഷ്​ടമിക്ക്​ കൊടിയേറി

വൈക്കം: ദീപങ്ങൾ മിഴിതുറന്നു. വെള്ളിവിളക്കുകളിലെ നെയ്ത്തിരി ദീപങ്ങളെ സാക്ഷിയാക്കി വൈക്കത്തഷ്​ടമി ഉത്സവത്തിന് വാദ്യമേളങ്ങളോടെ കൊടിയേറി. ഭക്തജനങ്ങളുടെ കൂട്ടമില്ലാതെയാണ്​ ഇത്തവണ കൊടിയേറ്റ്​ ചടങ്ങ്​ നടന്നത്​. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട്ട് മാധവൻ നമ്പൂതിരി, മേക്കാട്ട് ചെറിയ നാരായണൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ തന്ത്രി മറ്റപ്പള്ളി ചെറിയ പരമേശ്വരൻ നമ്പൂതിരിയാണ്​ കൊടി ഉയർത്തിയത്​. സ്വർണക്കുടകളും മുത്തുക്കുടകളും ചൂടി ഒരു ഗജവീരനിൽ തിട​െമ്പഴുന്നെള്ളിച്ചു. മേൽശാന്തിമാരായ ടി.ഡി. നാരായണൻ നമ്പൂതിരി, അനൂപ് നമ്പൂതിരി, ടി.എസ്. നാരായണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, ശ്രീരാഗ് നമ്പൂതിരി, ജിഷ്ണു നമ്പൂതിരി കീഴ്ശാന്തിമാരായ ഏറാഞ്ചേരി ദേവൻ നമ്പൂതിരി, മേലേടം രാമൻ നമ്പൂതിരി, ആഴാട് നാരായണൻ നമ്പൂതിരി, കൊളായി അർജുൻ, കൊളായി നാരായണൻ നമ്പൂതിരി എന്നിവർ സഹകാർമികരായി. രാവിലെ 3.30ന് നടതുറന്ന് വിശേഷാൽ പൂജകൾക്ക് ശേഷമാണ് കൊടിയേറ്റ് ചടങ്ങ് ആരംഭിച്ചത്. പൂജകൾക്ക് ശേഷം ദേവചൈതന്യം ആവാഹിച്ച്​ കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. സ്വർണ ധ്വജത്തിലേക്ക് ദേവചൈതന്യം പകരുന്ന ചടങ്ങുകൾക്കും ശേഷം ഏഴിനാണ് കൊടികയറിയത്. ഈ വർഷത്തെ അഷ്​ടമി ആഘോഷങ്ങൾ ആർഭാടങ്ങൾ ഇല്ലാതെ കടന്നുപോകും. പതിനായിരങ്ങൾ പങ്കെടുക്കുന്ന പ്രാതൽ സദ്യ ഇത്തവണ ഇല്ല. കോവിഡ് മൂലം നിയന്ത്രണങ്ങളിൽ മാത്രമേ ദർശനം അനുവദിക്കൂ. കെടാവിളക്കിൽ ദീപം തെളിഞ്ഞു വൈക്കം: മഹാദേവ ക്ഷേത്രത്തിലെ കെടാവിളക്കിൽ ദീപം തെളിഞ്ഞു. വൈക്കത്തഷ്​ടമി ഉത്സവവേളയിൽ തെളിക്കുന്ന ദീപമാണ് കെടാവിളക്ക്. കൊടിയേറ്റ് മുതൽ ആറാട്ടുവരെ കൊടിമര ചുവട്ടിൽ ഈ ദീപം അണയാതെ സൂക്ഷിക്കും. ദേവസ്വം കമീഷണർ ബി.എസ്. തിരുമേനി ദീപം തെളിച്ചു. ഡെപ്യൂട്ടി ദേവസ്വം കമീഷണർ എസ്. ജ്യോതികുമാർ, അസി. കമീഷണർ വി. കൃഷ്ണകുമാർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ കെ.ആർ. ബിജു, അക്കൗണ്ട്​സ് ഓഫിസർ ഡി. ജയകുമാർ, അക്കൗണ്ട്​സ്​ ഓഫിസർ എ.പി. അശോക്​കുമാർ, വി.കെ. അശോക് കുമാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.