പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണശ്രമം

ചെങ്ങന്നൂർ: തിട്ടമേൽ ബഥേൽ റോഡിൽ കിഴക്കേ അറ്റത്ത് വീട്ടിൽ അമ്മിണിയമ്മയുടെ വീട്ടിൽ പട്ടാപ്പകൽ മോഷണശ്രമം. അമ്മിണിയമ്മ തൊഴിലുറപ്പ് ജോലിക്ക്​ പോയതായിരുന്നു. ഉച്ചക്ക്​ 1.15ഓടെ വീട്ടിലെത്തിയ ഇളയ മകളാണ് മോഷണശ്രമം തിരിച്ചറിഞ്ഞത്​. അടുക്കള വാതിലി​ൻെറ പൂട്ട്​ ഇഷ്​ടികക്കട്ട കൊണ്ട് തകർത്ത നിലയിലായിരുന്നു. ബഹളംെവച്ച് ആളെക്കൂട്ടി മുറിക്കുള്ളിൽ പരിശോധന നടത്തി. സാധനങ്ങളൊന്നും നഷ്​ട​പ്പെട്ടിട്ടില്ല. കഴിഞ്ഞദിവസം സമാന സംഭവങ്ങൾ സമീപ പ്രദേശത്ത് ഉണ്ടായതായി നഗരസഭ മുൻ ചെയർമാൻ കെ. ഷിബുരാജൻ പറഞ്ഞു. ഇതിനിടയിൽ 65 വയസ്സ്​ തോന്നിക്കുന്നയാളെ സംശയ സാഹചര്യത്തിൽ ഈ ഭാഗത്തുനിന്ന്​ നാട്ടുകാർ പിടികൂടിയിരുന്നു. മോഷണശ്രമം സംബന്ധിച്ച് അമ്മിണിയമ്മ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി. ചിത്രം: AP54 Vathil അമ്മിണിയമ്മയുടെ വീടി​ൻെറ അടുക്കളവാതിലി​ൻെറ പൂട്ട്​ തകർത്തനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.