ഹരിപ്പാട്ട്​ രണ്ട്​ വാർഡുകളിൽ സ്ഥാനാർഥിയില്ല; ബി.ജെ.പിയിൽ അസ്വാരസ്യം

ഹരിപ്പാട്: മത്സരിക്കുന്ന വാർഡും താമസിക്കുന്ന വാർഡും പരസ്പരം മാറി രേഖപ്പെടുത്തിയ ബി.ജെ.പി സ്ഥാനാർഥിയുടെ പത്രിക തള്ളി. ഹരിപ്പാട് നഗരസഭ 20ാം വാർഡിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥി വിജയറാണിയുടെ പത്രികയാണ് സൂക്ഷ്​മ പരിശോധനയിൽ തള്ളിയത്. ഇവർ താമസിക്കുന്നത് 27ാം വാർഡിലാണ്​. 20 എന്നെഴുതിയതാണ്​ വിനയായത്​. പോസ്​റ്ററുകളും വീടുകയറി പ്രചാരണവുമായി ഇവർ ഏറെ മുന്നോട്ടുപോയിരിക്കെയാണ്​ അപ്രതീക്ഷിതമായി പത്രിക തള്ളിപ്പോയത്​. ഫലത്തിൽ ബി.ജെ.പിക്ക്​ വാർഡിൽ സ്ഥാനാർഥിയില്ലാതായി. 19ാം വാർഡിലും ബി.ജെ.പിക്ക് സ്ഥാനാർഥി ഇല്ലാതെപോയി. സ്ഥാനാർഥിയാകാൻ നിശ്ചയിച്ചിരുന്നയാൾ യഥാസമയം പത്രിക സമർപ്പിക്കാതിരുന്നതാണ് കാരണം​. പാർട്ടി പ്രാദേശിക നേതൃത്വത്തി​ൻെറ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവാണ്​ കാരണമായതെന്നാണ്​ ആക്ഷേപം. സ്ഥാനാർഥികളാകാൻ താൽപര്യമുള്ള നിരവധി പേരെ വെട്ടിനിരത്തിയാണ്​ ഈ വാർഡുകളിൽ രണ്ടുപേരെ നിശ്ചയിച്ചത്​. സ്ഥാനം ആഗ്രഹിച്ചിരുന്നവർ ഇതിനകം ജില്ല നേതൃത്വത്തെ പരാതിയുമായി സമീപിച്ചതായി അറിയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.