സ്​കറിയ തോമസ് വിഭാഗത്തിന് മാന്നാറിൽ സ്ഥാനാർഥിയില്ല

മാന്നാർ: ഗ്രാമപഞ്ചായത്ത് പാവുക്കര മൂന്നാം വാർഡിൽ കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം മത്സരിക്കുന്നില്ലെന്നും മറിച്ചുള്ള വാർത്ത അടിസ്ഥാനരഹിതമാ​െണന്നും​ ജില്ല പ്രസിഡൻറ് ഡോ. സജു എടക്കാട് അറിയിച്ചു. ഇടതുമുന്നണി സ്ഥാനാർഥി സെലിന നൗഷാദിനെയാണ് ഇവിടെ പാർട്ടി പിന്തുണക്കുന്നത്​. പാർട്ടിയുമായി മൂന്നുവർഷമായി ഒരു ബന്ധവുമില്ലാത്ത ഡീക്കൻ തോമസ് കയ്യത്ര സംസ്ഥാന വൈസ് ചെയർമാനായി സ്വയം അവകാശപ്പെട്ടുകൊണ്ടിറക്കിയ പ്രസ്​താവന അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണെന്നും അദ്ദേഹം അറിയിച്ചു. സ്പെഷൽ പൊലീസ് ഓഫിസർ നിയമനം മാന്നാർ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പി​ൻെറ ഭാഗമായി ഡിസംബർ ഏഴ്​, എട്ട്​ തീയതികളിൽ മാന്നാർ പൊലീസ് സ്​റ്റേഷനിൽ സ്പെഷൽ പൊലീസ് ഓഫിസറായി ജോലി ചെയ്യാൻ താൽപര്യമുള്ളവരെ നിയോഗിക്കുന്നു. പ്രതിരോധ-പൊലീസ് സേനകളിൽനിന്ന്്​ വിരമിച്ചവർ പൊലീസ് സ്​റ്റേഷനിൽ പേരുവിവരം രജിസ്​റ്റർ ചെയ്യണമെന്ന് എസ്.എച്ച്.ഒ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.