സീറ്റുകളിൽ നിർബന്ധിച്ച്​ നിർത്തി; ഒടുവിൽ ബാധ്യതയായി

അരൂർ: നിർബന്ധിച്ച് നിർത്തിയവർ പിന്നീട് ബാധ്യതയായ ചരിത്രമാണ് അരൂരിൽ കോൺഗ്രസിന്. പഞ്ചായത്തിലെ പകുതി സീറ്റ് സ്ത്രീകൾക്ക് എന്ന് കേട്ടപ്പോൾ രാഷ്​ട്രീയ വ്യത്യാസമില്ലാതെ പേടിച്ചത് ആണുങ്ങളാണ്​. എല്ലാ രാഷ്​ട്രീയപാർട്ടികളും ആദ്യതവണ വനിത സ്ഥാനാർഥികളെ തപ്പി ഒരുപാട് അലഞ്ഞു. ഒടുവിൽ നിർബന്ധിച്ച് കാലുപിടിച്ചാണ് പലരെയും നിർത്തിയത്. നിർത്തിയവരിൽ പലരും പറഞ്ഞു എനിക്കറിഞ്ഞുകൂടാ എന്നെ സഹായിക്കണം എന്നൊക്കെ... ഇലക്​ഷൻ കഴിഞ്ഞ്​ ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവർ വാർഡിനു വേണ്ടപ്പെട്ടവരായി. സേവനത്തിനു യോജിച്ചവരായി. അടുത്ത തെരഞ്ഞെടുപ്പ് വന്നപ്പോൾ സ്ഥിതി മാറി. പലരും വാർഡ് വിടാൻ തയാറാകുന്നില്ല. വനിതകളുടെ വാർഡുകൾ പുരുഷന്മാരുടേതായി. പുരുഷന്മാർക്ക് വിട്ടുപോകാൻ തയാറാകാതെ വാർഡിൽ തന്നെ സ്വതന്ത്രയായി നിന്നു. പാർട്ടി ഒന്നും അവർക്ക് പ്രശ്നമായില്ല. ഇടതുപക്ഷം പലരെയും വിരട്ടി നിർത്തി. കോൺഗ്രസിൽ അതൊന്നും സാധ്യമായില്ല. ചിലർ മറ്റു വാർഡുകളിൽ തന്നെ റിബലുകൾ ആയിനിന്നു. ചിലർ ജനറൽ വാർഡ് ആയിട്ടും പിടിച്ചുനിന്നു. അവരൊക്കെ പാർട്ടിയിൽനിന്ന്​ പോയി പലരും ഒറ്റപ്പെട്ടു. പൊതുജീവിതവും അവസാനിച്ചു. ഇതൊക്കെ യാഥാർഥ്യമായി മുന്നിൽ നിൽക്കുമ്പോഴും ചരിത്രം ആവർത്തിക്കുകയാണ്. പല വാർഡുകളിലും മെംബർമാർ വീണ്ടും സ്ഥാനാർഥികൾ തന്നെ. മെംബർമാർ ആയതിനുശേഷം വാർഡിലെ ജനങ്ങൾ അവരെ ഉപേക്ഷിക്കാൻ തയാറാകുന്നില്ലെന്നാണ് മെംബർമാർ പറയുന്നത്. വോട്ടർമാരുടെ ഈ അതിരുവിട്ട സ്നേഹം പാരയാകുന്നത് കോൺഗ്രസിനാണ്. എഴുപുന്നയിൽ ഇരുമുന്നണിക്കും റിബലുകൾ ത​ലവേദന അരൂർ: എഴുപുന്ന ഗ്രാമപഞ്ചായത്തിൽ സ്ഥാനാർഥികളായെങ്കിലും ഇരുമുന്നണിക്കും ഭീഷണിയായി റിബലുകൾ. ഒടുവിൽ കാര്യങ്ങൾ പറഞ്ഞ്​ മനസ്സിലാക്കി മാറ്റാമെന്നാണ്​ നേതാക്കൾ പറയുന്നത്​. പ്രസിഡൻറ് സ്ഥാനം ജനറൽ ആയതോടെയാണ്​ മത്സരത്തിന്​ സ്ഥാനാർഥികളും നേതാക്കളും പിടിമുറുക്കിയത്​. എൽ.ഡി.എഫ് സർക്കാറി​ൻെറ അഴിമതിയും കെടുകാര്യസ്ഥതയും പഞ്ചായത്തിന് ഫണ്ട് തരാതിരുന്നതും വിഷയമാക്കിയാണ്​ യു.ഡി.എഫ്​ പ്രചാരണം. പ്രതിസന്ധികൾക്കിടയിലും വികസന മുന്നേറ്റം നടത്തിയെന്നാണ്​ ഇവരുടെ അവകാശവാദം. പഞ്ചായത്ത്​ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്നാണ്​ എൽ.ഡി.എഫ്​ പറയുന്നത്​. മാലിന്യകുന്നുകൂടിയിട്ടും ​പ്രശ്​നം പരിഹരിച്ചിട്ടില്ല. 13ാം വാർഡിൽ മെംബർ രാജിവെച്ചതോടെ വാർഡിലെ വികസനപ്രവർത്തനങ്ങൾ നിലച്ചു. പകരം സംവിധാനം ഉണ്ടാക്കിയില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.