വികാരിക്ക്​ കോവിഡ്​ ബാധിച്ച പള്ളിയിൽ മാനദണ്ഡങ്ങൾ ലംഘിച്ച്​ വിവാഹം നടത്തിയെന്ന്​

ആലപ്പുഴ: വികാരിക്ക്​ കോവിഡ്​ ബാധി​െച്ചന്ന്​ സഹവികാരി അറിയിപ്പ്​ നൽകിയ ദിവസംതന്നെ പള്ളിയിൽ കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാതെ​ വിവാഹം നടത്തിയതായി പരാതി. തു​േമ്പാളി സൻെറ്​ തോമസ്​ പള്ളിയിൽ തിങ്കളാഴ്​ച നടന്ന വിവാഹത്ത​ിനെതിരെ ഫോറം ഫോർ പ്രിവൻഷൻ ഓഫ്​ എൻവയൺമൻെറൽ ആൻഡ്​​ സൗണ്ട്​ പൊല്യൂഷൻ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി. വികാരിക്ക്​ കോവിഡ്​​ ആയതിനാൽ ഒരാഴ്​ചത്തേക്ക്​ പതിവ്​ കുർബാന ഉണ്ടാകില്ലെന്നായിരുന്നു സഹവികാരിയുടെ അറിയിപ്പ്​. എന്നാൽ, വധൂവരന്മാരും പുറമെനിന്ന്​ എത്തിയ വൈദികരും മാസ്​കോ സമൂഹ അകലമോ പാലിക്കാതെയാണ്​ വിവാഹ ചടങ്ങിൽ പ​ങ്കെടുത്തത്​. ഈ ചിത്രങ്ങൾ സഹിതമാണ്​ ഫോറം പരാതി നൽകിയത്​. കോവിഡ്​ ബാധിതനായ വൈദികനും സഹവികാരിയുംയഥാക്രമം ചികിത്സയിലും ക്വാറൻറീനിലുമാണെന്നും ദേവാലയത്തിലെ മറ്റുചടങ്ങുകൾ വേറെ ദേവാലയത്തിലാണ്​ നടത്താൻ നിർദേശം നൽകിയിരുന്നതെന്നും ആലപ്പുഴ രൂപത ബിഷപ്​ ഡോ.ജയിംസ്​ റാഫേൽ ആനാപറമ്പിൽ 'മാധ്യമ'ത്തോട്​ പറഞ്ഞു. പരാതി ഉയർന്ന സാഹചര്യത്തിൽ അന്വേഷിക്കാൻ വികാരി ജനറാളെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.