തണ്ണീര്‍മുക്കം ഷട്ടറുകളില്‍ അടിയന്തര ക്രമീകരണം

ചേര്‍ത്തല: കുട്ടനാട്ടിലെ ജലനിരപ്പ്​ ഉയരുന്ന സാഹചര്യത്തില്‍ .10 ഷട്ടർ വേലിയേറ്റ വേലിയറക്കമനുസരിച്ച് ക്രമീകരക്കാന്‍ ജില്ല ഭരണകൂടത്തി​ൻെറ നിർദേശപ്രകാരം നടപടി തുടങ്ങി. മുന്നു ഘട്ടത്തിലായുള്ള ബണ്ടിലെ 10 ഷട്ടറാണ് വേലിയേറ്റ സമയത്ത് അടക്കുകയും ഇറക്കസമയത്ത്​ തുറക്കുകയും ചെയ്യുക. കലക്ടറുടെ നിർദേശത്തെത്തുടര്‍ന്ന് ജലസേചനവകുപ്പ് വെച്ചൂര്‍ ഭാഗത്തെ 10 ഷട്ടർ തിങ്കളാഴ്ച ഉച്ചയോടെ അടച്ചു. ബണ്ടി​ൻെറ കലണ്ടര്‍ പ്രകാരം 90 ഷട്ടറും തുറന്നിട്ടിരിക്കുകയാണ്. ഡിസംബര്‍ 15നാണ് ഇത് അടക്കേണ്ടത്. ഇപ്പോഴത്തെ അടക്കല്‍ അസാധാരണ സാഹചര്യത്തിലെന്നാണ് ഔദ്യോഗികകേന്ദ്രങ്ങള്‍ വിശദീകരിക്കുന്നത്. ഇപ്പോള്‍ വേമ്പനാട്ടുകായലില്‍ ഉപ്പി​ൻെറ അളവ്​ കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ ക്രമീകരിക്കുന്നത് മത്സ്യപ്രജനനത്തെ ബാധിക്കുമോയെന്ന ആശങ്ക മത്സ്യത്തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തുന്നുണ്ട്. വേലിയേറ്റം കൂടുതലും ഇറക്കം കുറവായതും കാരണം 10 ഷട്ടറിലുള്ള ക്രമീകരണം ഫലപ്രദമല്ലെന്നാണ് ഇവരുടെ വാദം. അടച്ചിരിക്കുന്ന ഷട്ടറുകള്‍ വേലിയിറക്കത്തിന്​ തുറക്കുമെന്നും ഇത്​ കായലി​ൻെറ സ്വാഭാവികതയെ ബാധിക്കി​െല്ലന്നുമാണ് മറുവാദം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.