വൃശ്ചികപ്പൊക്കം; തീരപ്രദേശങ്ങൾ വെള്ളത്തിലായി

അരൂർ: അരൂർ മേഖലയിലെ തീരപ്രദേശങ്ങൾ വെള്ളത്തിലായി. വൃശ്ചികപ്പൊക്കം എന്നറിയപ്പെടുന്ന വെള്ളപ്പൊക്കമാണ് കാരണം. നിരവധി വീടുകളിൽ വെള്ളം കയറി. എഴുപുന്നയിലെ നരിയാണ്ടി പിള്ളേർകാട് പ്രദേശത്തെ വീടുകളും വെള്ളക്കെട്ടിലായി. രണ്ട്​ ദിവസമായി തുടരുന്ന വേലിയേറ്റത്തിൽ പ്രദേശത്തെ വീടുകൾ വെള്ളക്കെട്ടിലാണ്​. ഉപ്പുവെള്ളം കയറുന്നതുമൂലം പച്ചക്കറി കൃഷിയെല്ലാം നശിക്കുന്നു. വഞ്ചിപ്പുരമുട്ടിൽ ഷട്ടർ ഇട്ടാൽ വേലിയേറ്റത്തെ തടയാം. ഷട്ടർ ഇടാത്തതുമൂലമാണ് വേലിയേറ്റം രൂക്ഷമായത്. സർക്കാർ ഇടപെട്ട് ഷട്ടർ ഇട്ട് ഓരുവെള്ളം കയറുന്നത് ​്തടയണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.