ധ്യാന കേന്ദ്രത്തിനെതിരെ കേസെടുത്തു

മാരാരിക്കുളം: കലവൂരിലെ കൃപാസനം ധ്യാന കേന്ദ്രത്തിനെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്തു. കേന്ദ്രത്തിലെത്തിയ 50 പേർക്കെതിരെയും ആളെ കൂട്ടിയതിന് സ്ഥാപന മാനേജർക്കെതിരെയുമാണ് കേസ്​. വിവിധ ജില്ലകളിൽനിന്ന്​ പ്രാർഥനക്ക്​ എത്തിയവരും കേന്ദ്രത്തിന് മുന്നിൽ കച്ചവടം ചെയ്തവരും കേസെടുക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇനി ആളെ കൂട്ടാൻ പാടില്ലെന്ന് കാണിച്ച് ധ്യാനകേന്ദ്രം മാനേജർക്ക് നോട്ടീസ് നൽകി. ജില്ല പൊലീസ് മേധാവി പി.എസ്. സാബുവി​ൻെറ നിർദേശാനുസരണം മാരാരിക്കുളം സി.ഐ രാജേഷി​ൻെറ നേതൃത്വത്തിലാണ്​ കേസെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.