'ജാലകങ്ങൾക്കപ്പുറം' പരിപാടിക്ക് തുടക്കം

തുറവൂർ: കോവിഡ്​ പശ്ചാത്തലത്തിൽ വീടിന്​ പുറത്തിറങ്ങാനാകാത്ത ഭിന്നശേഷി വിദ്യാർഥികൾക്ക്​ 'ജാലകങ്ങൾക്കപ്പുറം' പരിപാടി സംഘടിപ്പിച്ചു. ഇടുക്കി ജില്ലയിലെ അറക്കുളം ഉപജില്ലയിലെയും തുറവൂർ ഉപജില്ലയിലെയും കുട്ടികൾ ചേർന്നാണ് പരിപാടികൾ നടത്തിയത്​. വ്യത്യസ്ത വിഭാഗങ്ങളിലായി 60 കുട്ടികളാണ്​ ഗൂഗിൾ മീറ്റിൽ പങ്കെടുത്തത്. സംസ്‌കൃത സർവകലാശാല പ്രാദേശിക പഠനകേന്ദ്രത്തിലെ രണ്ടാംവർഷ വിദ്യാർഥി അഖിൽ സുധികുമാർ ഉദ്ഘാടനം ചെയ്തു. ഇടുക്കി തുടങ്ങനാട് സൻെറ്​ തോമസ് സ്‌കൂളിലെ ജോസിൻ സി. സജി ശിശുദിന സന്ദേശം നൽകി. എസ്.എസ്.കെ ജില്ല പ്രോജക്ട് കോഓഡിനേറ്റർ എ. സിദ്ദിഖ് തുടങ്ങിയവർ പങ്കെടുത്തു. ചിത്രം: AP57 Vaidehi ജാലകങ്ങൾക്കപ്പുറം പരിപാടിയിൽ ഭരതനാട്യം അവതരിപ്പിച്ച വൈദേഹി (ഉഴുവ ജി.യു.പി.എസ്) വൈദ്യുതി മുടങ്ങും കറ്റാനം: കോയിക്കൽ ചന്ത, പള്ളിക്കൽ ക്രഷർ, മൂന്നാംകുറ്റി, ചെങ്കിലേത്ത്, മുട്ടത്തുതറ, മുത്തു, ചാങ്ങേത്തറ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഞായറാഴ്​ച പകൽ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.