'ഹുബ്ബേ മദീന' സ്വലാത്ത് വാർഷികം നാളെ

മണ്ണഞ്ചേരി: ഇസ്‌ലാമിക് സൻെററി​ൻെറ ആഭിമുഖ്യത്തിൽ പ്രതിമാസം നടത്തുന്ന സ്വലാത്ത് മജിലിസി​ൻെറ വാർഷികം 'ഹുബ്ബേ മദീന 1495' ഞായറാഴ്ച വൈകീട്ട്​ ഏഴിന് നാലുതറ അഹ്‌മദ് മൗലവി ഇസ്‌ലാമിക് സൻെറർ അറബിക് കോളജിൽ നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം ഐ.ബി. ഉസ്മാൻ ഫൈസി ഉദ്ഘാടനം ചെയ്യും. ത്വാഹ ജിഫ്‌രി ഫൈസി സിദ്ദീഖി നേതൃത്വം നൽകും. മാലിന്യം നിക്ഷേപിക്കുന്നവർ കുടുങ്ങും; സി.സി.ടി.വി പ്രവർത്തനം തുടങ്ങി ചാരുംമൂട്: ജങ്ഷനിൽ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ സി.സി.ടി.വി കാമറകൾ പ്രവർത്തിച്ചുതുടങ്ങി. ജങ്ഷനിലെ അജൈവ മാലിന്യ ശേഖരണ ബിന്നിന് മുന്നിലേക്ക് കഴിഞ്ഞദിവസം കാറിലെത്തി മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തും. ജങ്ഷ​ൻെറ പലഭാഗത്തും മാലിന്യനിക്ഷേപം വർധിക്കുന്ന സാഹചര്യത്തിലാണ് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അജൈവ മാലിന്യശേഖരണ പദ്ധതി രൂപവത്​കരിച്ചത്. അജൈവ മാലിന്യങ്ങൾ തരം തിരിച്ചാണ് ബിന്നിൽ നിക്ഷേപിക്കേണ്ടത്. ഇത് സംബന്ധിച്ച നിർദേശങ്ങൾ ബിന്നിൽ എഴുതി​െവച്ചിട്ടുമുണ്ട്. എന്നാൽ, ഈ നിർദേശങ്ങൾ അവഗണിച്ച് ചിലർ ഭക്ഷണ-മാംസ അവശിഷ്​ടങ്ങൾ നിക്ഷേപിച്ചതോടെയാണ്​ കാമറകൾ പ്രവർത്തിപ്പിച്ചത്​. കഴിഞ്ഞദിവസം കാറിലെത്തി ബിന്നിന് മുന്നിലേക്ക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞവരുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കർശന നടപടിയുണ്ടാവുമെന്ന് നൂറനാട് പൊലീസും ബ്ലോക്ക് പഞ്ചായത്ത് അധികൃതരും അറിയിച്ചു. apl MAALINYAM ചാരുംമൂട് ജങ്ഷനിൽ സ്ഥാപിച്ച അജൈവ മാലിന്യശേഖരണ ബിന്നിന് മുന്നിലേക്ക് വാഹനത്തിൽനിന്നിറങ്ങി മാലിന്യം വലിച്ചെറിയുന്ന സി.സി.ടി.വി ദൃശ്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.