ജില്ല പഞ്ചായത്തിൽ വിദ്യാർഥിനിയെ രംഗത്തിറക്കി ഇടതുമുന്നണി

അമ്പലപ്പുഴ: ജില്ല പഞ്ചായത്ത് സീറ്റ് തിരിച്ചുപിടിക്കാൻ വിദ്യാർഥിനിയെ രംഗത്തിറക്കി ഇടതുമുന്നണി. പുറക്കാട് പൊക്കംപുറം വീട്ടിൽ ഫൽഗുനൻ-ഉമയമ്മ ദമ്പതികളുടെ മകൾ അഞ്ചുവാണ്​ (22) അമ്പലപ്പുഴ ഡിവിഷൻ സി.പി.ഐ സ്ഥാനാർഥി. ആലപ്പുഴയിലെ സ്വകാര്യ കോളജിൽനിന്ന് ബി.എ എക്കണോമിക്സ് പാസായശേഷം നിയമപഠനത്തിന് തയാറാറെടുക്കുന്നതിനിടെയാണ്​ പുതിയ നിയോഗം. ​എ.ഐ.എസ്.എഫ്​ സംസ്ഥാന കൗൺസിൽ അംഗവും എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻറുമാണ്​. കേരള പൊലീസ്​, നെഹ്റു യുവകേന്ദ്ര എന്നിവയിലെ വളൻറിയറുമാണ്. കഞ്ഞിപ്പാടത്തുനിന്ന് പ്രചാരണത്തിന് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് വണ്ടാനം ഡിവിഷനിലെ ഇടതുസ്ഥാനാർഥി കൂടിയായ വി.ആർ. അശോകൻ ഉദ്ഘാടനം ചെയ്തു. apl VEEDU PRACHAARANAM അഞ്​ജു തെരഞ്ഞെടുപ്പ്​ പ്രചാരണത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.