വൈദ്യുതി മുടങ്ങും

ചെങ്ങന്നൂർ: കല്ലിശ്ശേരി വൈദ്യുതി സെക്​ഷൻ പരിധിയിൽ നന്നാട്, തിരുവൻവണ്ടൂർ ഭാ​ഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ അഞ്ചുവരെ . വിത്ത്​ മുളക്കാത്ത സംഭവത്തിൽ പരിശോധന നടത്തി കുട്ടനാട്​: പുഞ്ചകൃഷിക്ക്​ വാങ്ങിയ വിത്തുകൾ മുളക്കാതായ സംഭവത്തിൽ നാഷനൽ സീഡ് കോർപറേഷൻ സംഘം കുട്ടനാട്ടിലെത്തി പരിശോധന നടത്തി. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ വിവിധ പാടശേഖരങ്ങളിൽനിന്ന്​ സംഘം വിത്തി​ൻെറ സാമ്പിളുകൾ ശേഖരിച്ചു. നാഷനൽ സീഡ് കോർപറേഷനിൽനിന്ന്​ ലഭിച്ച വിത്തുകൾക്ക് 40 ശതമാനംപോലും കിളിർപ്പ് കിട്ടിയിരുന്നില്ല. ഒക്​ടോബറിൽ സംഭരിച്ച ഉമ വിത്താണ് കർഷകർക്ക് കിട്ടിയത്. കൊയ്ത്ത്​ കഴിഞ്ഞ്​ ഒന്നര മാസംവരെ സുപ്താവസ്ഥ അഥവാ ഡോർമൻസി പ്രകടിപ്പിക്കുന്ന ഇനമാണ് ഉമ. ഇത്തരത്തിൽ വിത്ത്​ ലഭിക്കുമ്പോൾ കിളിർക്കുന്നതിന്​ ഗാഢ നൈട്രിക് ആസിഡ് ഉപയോഗിച്ച്​ വിത്തുപരിചരണം നടത്തണം. അല്ലാത്തപക്ഷം വിത്ത്​ കിളിർക്കില്ല. വിഷയം പരിശോധനസംഘം പാടശേഖരങ്ങളുമായി ചർച്ച ചെയ്തു. കാലതാമസമെടുക്കുമെന്ന് കരുതി പല കർഷകരും നേര​േത്ത വിത്ത് സംഭരിച്ചിരുന്നു. ഇതും നിലവിലെ പ്രതിസന്ധിക്ക് കാരണമായതായി പരിശോധനസംഘം വിലയിരുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.