വിജയം ഉറപ്പിക്കാൻ എൽ.ഡി.എഫ്​; അട്ടിമറിക്കൊരുങ്ങി യു.ഡി.എഫ്​

മാവേലിക്കര: പതിറ്റാണ്ടുകളായി ഭരിക്കുന്ന തെക്കേക്കര പഞ്ചായത്ത് ഇക്കുറിയും തങ്ങൾക്കൊപ്പമെന്ന് എൽ.ഡി.എഫ് ഉറപ്പിക്കുമ്പോൾ അട്ടിമറി വിജയമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. എന്നാൽ, യഥാർഥ വിജയം തങ്ങളുടേതായിരിക്കുമെന്നാണ് ബി.ജെ.പിയുടെ പക്ഷം. പ്രതിപക്ഷശബ്​ദം ഉയരാത്ത ഭരണമാണ് തെക്കേക്കര പഞ്ചായത്തിൽ ഇടതുമുന്നണി നടത്തുന്നത്. 2005ലെ തെരഞ്ഞെടുപ്പിൽ മാത്രമാണ് ചെറിയൊരു മാറ്റമുണ്ടായത്. 10 സീറ്റ് നേടിയ ഇടതു മുന്നണിയെ ഞെട്ടിച്ച് യു.ഡി.എഫ് അന്ന് എട്ടുസീറ്റ് നേടി. 2010ൽ കാര്യങ്ങൾ വീണ്ടും പഴയപടിയായി. ആകെയുള്ള 19 സീറ്റിൽ എൽ.ഡി.എഫ് 14 എണ്ണം നേടി. യു.ഡി.എഫ് പ്രാതിനിധ്യം അഞ്ച് വനിത അംഗങ്ങളിൽ ഒതുങ്ങി. പിന്നീട് യു.ഡി.എഫ് അംഗം രാജി​െവച്ചതോടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഒരു സീറ്റുകൂടി പിടിച്ചെടുത്തു. 2015ൽ 13 സീറ്റ്​ നേടി സി.പി.എമ്മിലെ ഷൈല ലക്ഷ്മണൻ പ്രസിഡൻറായി എൽ.ഡി.എഫ് അധികാരത്തിലെത്തി. കഴിഞ്ഞ 10 വർഷത്തിനിടെ നടന്ന നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിലും പഞ്ചായത്തിൽ ഇടതുമുന്നണിക്ക് മേൽക്കോയ്മയുണ്ട്. മുൻവർഷങ്ങളിലെ അനുഭവങ്ങളിൽനിന്ന് പാഠമുൾക്കൊണ്ട് ഇക്കുറി തിരിച്ചുവരവിനുള്ള തയാറെടുപ്പിലാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ. ബി.ജെ.പിയാകട്ടെ വിവിധ മേഖലകളിൽ തങ്ങൾക്കുള്ള സ്വാധീനം വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. ഇത്തവണ സി.പി.എം 16 സീറ്റിലും സി.പി.ഐ മൂന്നു സീറ്റിലും മത്സരിക്കും. ഒരു സീറ്റ് പരസ്പരം വെച്ചുമാറുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടന്നെങ്കിലും കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിൽ ജനവിധി തേടാനാണ് സി.പി.ഐ തീരുമാനം. ഡോ. മോഹൻകുമാർ, പി. അജിത്, മുൻ ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. സഹദേവൻ എന്നിവർ എൽ.ഡി.എഫിൽനിന്ന്​ മത്സരരംഗത്തുണ്ട്. യു.ഡി.എഫിൽ കോൺഗ്രസ് 18 സീറ്റിലും ആർ.എസ്.പി ഒരു സീറ്റിലും മത്സരിക്കാനാണ് തീരുമാനം. ഗ്രാമപഞ്ചായത്ത് അംഗങ്ങളായിരുന്ന സുജ രാജു, ബി. ഹരികുമാർ, എം.കെ. സുധീർ, ബിജി മോഹനൻ എന്നിവർ മത്സരരംഗത്തുണ്ട്. മാവേലിക്കര -തെക്കേക്കര ആകെ സീറ്റ് - 19 എൽ.ഡി.എഫ് - 13 സി.പി.എം - 12 സി.പി.ഐ - 1 കോൺഗ്രസ് -6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.