അരൂരിൽ സഹോദരങ്ങൾ നേർക്കു​േനർ

അരൂർ: അരൂർ ഗ്രാമ പഞ്ചായത്തിൽ മൂന്നാം വാർഡിൽ സഹോദരങ്ങളായ ഡാനിയും സിനിലും നേർക്ക​ുനേർ. അരൂർ മുരിക്കും തറയിൽ നന്ദൻ ശാന്ത ദമ്പതികളുടെ മക്കളാണ്​ ഇവർ. ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്നത് ഇളയ മകൻ എം.എൻ. സിമിൽ ആണ്. ജ്യേഷ്ഠ സഹോദരൻ ഡാനി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയും. സി.പി.എമ്മുകാരനായ ഡാനി നന്ദൻ ചിത്രകാരനും ശിൽപിയുമാണ്. ഒരു സ്വകാര്യ ബാങ്കിൽ ഫീൽഡ്​ ഓഫിസർ ആയി ജോലി ചെയ്യുന്ന സിമിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ചാണ് മത്സരിക്കുന്നത്. ഇവിടെ ടിൻറു കൈലാസനാണ്​ ബി.ജെ.പി സ്ഥാനാർഥി. പടം മെയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.