ആത്മഹത്യക്ക്​ ശ്രമിച്ച യുവാവ്​ ഗുരുതരാവസ്ഥയിൽ

ചെങ്ങന്നൂർ: ശരീരത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക്​ ശ്രമിച്ച യുവാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാണ്ടനാട് വടക്ക് മുറിയായിക്കര കളീയ്ക്കൽ വീട്ടിൽ പുരുഷോത്തമൻ-ശ്യാമള ദമ്പതികളുടെ മകൻ സുധീർ കുമാറാണ്​ (ഗിരീഷ്-45) ശനിയാഴ്ച വൈകീട്ട്​ 3.30ഓടെ പെട്രോൾ ഒഴിച്ച് കത്തിച്ച് ആത്മഹത്യശ്രമം നടത്തിയത്. ഉച്ചക്ക്​ ഭക്ഷണം കഴിക്കുന്നതിനിടെ ആഹാരവുമായി ബന്ധപ്പെട്ട് മാതാവുമായി തർക്കമുണ്ടാക്കിയശേഷം മുറിക്കുള്ളിൽ പ്രവേശിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ്​ കരുതുന്നത്​. അസി. ഫയർ ഓഫിസർ ശംഭു നമ്പൂതിരി, സീനിയർ ഫയർ ഓഫിസർ കെ.എം. നൗഷാദ്, ഫയർ ഓഫിസർമാരായ അനീഷ്, ബിനുലാൽ, രാധാകൃഷ്ണൻ, അനൂപ്, അനുരാജ്, രതീഷ്, ശ്രീജിത്, അജീഷ്, ഹോം ഗാർഡ് പ്രതീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് യൂനിറ്റ് എത്തിയാണ് മുറിയിലെ തീയണച്ചത്. ചെങ്ങന്നൂർ സി.ഐ, അഡീ. എസ്.ഐ എന്നിവരും സ്ഥലത്തെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.