Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2020 11:59 PM GMT Updated On
date_range 7 Nov 2020 11:59 PM GMTആത്മഹത്യക്ക് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയിൽ
text_fieldsbookmark_border
ചെങ്ങന്നൂർ: ശരീരത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാണ്ടനാട് വടക്ക് മുറിയായിക്കര കളീയ്ക്കൽ വീട്ടിൽ പുരുഷോത്തമൻ-ശ്യാമള ദമ്പതികളുടെ മകൻ സുധീർ കുമാറാണ് (ഗിരീഷ്-45) ശനിയാഴ്ച വൈകീട്ട് 3.30ഓടെ പെട്രോൾ ഒഴിച്ച് കത്തിച്ച് ആത്മഹത്യശ്രമം നടത്തിയത്. ഉച്ചക്ക് ഭക്ഷണം കഴിക്കുന്നതിനിടെ ആഹാരവുമായി ബന്ധപ്പെട്ട് മാതാവുമായി തർക്കമുണ്ടാക്കിയശേഷം മുറിക്കുള്ളിൽ പ്രവേശിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് കരുതുന്നത്. അസി. ഫയർ ഓഫിസർ ശംഭു നമ്പൂതിരി, സീനിയർ ഫയർ ഓഫിസർ കെ.എം. നൗഷാദ്, ഫയർ ഓഫിസർമാരായ അനീഷ്, ബിനുലാൽ, രാധാകൃഷ്ണൻ, അനൂപ്, അനുരാജ്, രതീഷ്, ശ്രീജിത്, അജീഷ്, ഹോം ഗാർഡ് പ്രതീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് യൂനിറ്റ് എത്തിയാണ് മുറിയിലെ തീയണച്ചത്. ചെങ്ങന്നൂർ സി.ഐ, അഡീ. എസ്.ഐ എന്നിവരും സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story