കേന്ദ്രസർക്കാർ നടപടി പുനഃപരിശോധിക്കണം -ബിനോയ്​ വിശ്വം

ആലപ്പുഴ: ആകാശവാണി ആലപ്പുഴ നിലയം അടച്ചുപൂട്ടാനുള്ള കേന്ദ്ര സർക്കാർ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്ര വാർത്തവിനിമയ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്​ദേക്കർക്ക് നൽകിയ കത്തിൽ ബിനോയ് വിശ്വം എം.പി. മുന്നറിയിപ്പും ആലോചനയുമില്ലാതെയാണ് നിലയം അടച്ചുപൂട്ടാൻ തീരുമാനിച്ചത്. കാരണവും വ്യക്തമാക്കിയിട്ടില്ല. ഇത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനു നേരെയുള്ള കൈയേറ്റമാണ്​. തീരുമാനം റദ്ദാക്കി നിലയം പ്രവർത്തനസജ്ജമാക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു. സംവരണ അട്ടിമറിക്കെതിരെ മുസ്‌ലിം സംയുക്തവേദി ആലപ്പുഴ: സർക്കാറി​ൻെറ സംവരണനയങ്ങൾക്കെതിരെ പിന്നാക്ക ജനവിഭാഗങ്ങൾ രംഗത്തുവരണമെന്ന്​ മുസ്‌ലിം സംയുക്ത വേദി. കിഴക്കേ മഹല്ലിൽ യോഗത്തിൽ ചെയർമാൻ ഇക്ബാൽ സാഗർ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്​ത്​​ എ.പി. നൗഷാദ്, ലിയാക്കത്ത്​ പള്ളാത്തുരുത്തി, സൈഫ്, നൗഷാദ് പടിപ്പുരക്കൽ, പി.എസ്. അഷറഫ്, നൗഷാദ് അലി, ഇ.എൻ.എസ് നവാസ്, എം. സാലിം, എം.കെ. നവാസ്, റഫീഖ് എന്നിവർ സംസാരിച്ചു. കൺവീനർ അഷറഫ് സ്വാഗതവും അയ്യൂബ് നന്ദിയും പറഞ്ഞു. കാത്ത് ലാബ് പ്രവർത്തനം തുടരും ആലപ്പുഴ: ഗവ. ടി.ഡി മെഡിക്കൽ കോളജിലെ കാത്ത് ലാബ് പ്രവർത്തനത്തിന്​ തടസ്സമില്ലെന്ന്​ സൂപ്രണ്ട് അറിയിച്ചു. ആൻജിയോഗ്രഫി, ആൻജിയോ പ്ലാസ്​റ്റി എന്നിവക്ക്​ ആവശ്യമായ ഉപകരണങ്ങൾ ലഭിക്കുന്നതിന്​ നടപടി സ്വീകരിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.