മനോരോഗിയായ പെൺകുട്ടിക്ക് പുനരധിവാസം ഉറപ്പാക്കണം-മനുഷ്യാവകാശ കമീഷൻ

ആലപ്പുഴ: മനോരോഗിയായ പെൺകുട്ടിക്ക് മികച്ച ചികിത്സയും പുനരധിവാസവും ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. മാവേലിക്കര ഓലകെട്ടിയമ്പലം സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് ജുഡീഷ്യൽ അംഗം പി. മോഹനദാസ് ജില്ല സാമൂഹിക നീതി ഓഫിസർക്കും കുറത്തികാട് പൊലീസ്​ ഇൻസ്പെക്ടർക്കും നിർദേശം നൽകിയത്. ആവശ്യമായ നടപടി സ്വീകരിച്ചശേഷം ഇരുവരും മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന്​ ആവശ്യപ്പെട്ടു. ഓലകെട്ടിയമ്പലത്ത്​ സംഘടന നടത്തുന്ന അഭയകേന്ദ്രത്തിലാണ് പരാതിക്കാരിയുടെ മകൾ താമസിക്കുന്നത്​. അടുത്ത കാലത്ത് രോഗാവസ്ഥ ഗുരുതരമായി. മികച്ച ചികിത്സക്കായി പൊലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് പരാതിയിൽ പറയുന്നു. മാനസിക പ്രശ്​നങ്ങൾ അനുഭവിക്കുന്നവരെ ചികിത്സിക്കാൻ ബന്ധുക്കൾക്ക് കഴിയാതെ വന്നാൽ അക്കാര്യം മജിസ്ട്രേറ്റി​ൻെറ ശ്രദ്ധയിൽപെടുത്തി ആവശ്യമായ പരിഹാരമുണ്ടാക്കണ​െമന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അനുശോചിച്ചു ആലപ്പുഴ: ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ്​ പി.ഡി. ശ്യാംദാസി​ൻെറ വിയോഗത്തിൽ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡൻറ്​ തുഷാർ വെള്ളാപ്പള്ളി അനുശോചിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.