എം.എൽ.എയുടെ തീരദേശ മാർച്ച് ഇന്ന്​

തുറവൂർ: മത്സ്യത്തൊഴിലാളികളെയും തീരദേശവാസികളെയും ദ്രോഹിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ നയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ അഡ്വ. ഷാനിമോൾ ഉസ്മാൻ എം.എൽ.എയുടെ നേതൃത്വത്തിൽ തീരദേശ മാർച്ച് നടത്തും. വ്യാഴാഴ്​ച വൈകീട്ട്​ നാലിന്​ പള്ളിത്തോട് ചാപ്പക്കടവിൽനിന്ന്​ അന്ധകാരനഴി വരെയാണ് മാർച്ച്. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, കുത്തിയതോട്, തുറവൂർ പഞ്ചായത്തുകളിലെ കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാർ, ബ്ലോക്ക്-ജില്ല നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.