കേരളപ്പിറവി ആഘോഷിച്ചു

പരുമല: 64ാമത് കേരളപ്പിറവി പരുമല സെമിനാരി എൽ.പി സ്‌കൂളിൽ ആഘോഷിച്ചു. ഗൂഗിൾ മീറ്റിലൂടെ ഞായറാഴ്ചകളിൽ നടക്കുന്ന സ്കൂൾ അസംബ്ലിയിലാണ് പരിപാടി നടത്തിയത്​. കുട്ടികൾക്കായി കേരള മങ്ക, കേരള ശ്രീമാൻ, നാടൻപാട്ട് മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. പ്രകാശ് വള്ളംകുളം നാടൻപാട്ട് അവതരിപ്പിച്ചു. സാഹിത്യകാരൻ ബെന്നി മാത്യു കേരളപ്പിറവി സന്ദേശം നൽകി. സ്കൂൾ ഹെഡ്മാസ്​റ്റർ അലക്സാണ്ടർ പി. ജോർജ് കേരളപ്പിറവി പതിപ്പ് പ്രകാശനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡൻറ്​ പി.ജി. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ: കേരളപ്പിറവി ദിനത്തിൽ 'പടുത്തുയർത്താം ഹരിത കേരളം' എന്ന പരിസ്ഥിതി സംരക്ഷണം മുദ്രാവാക്യം ഉയർത്തി കെ.എസ്.യു നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ചെങ്ങന്നൂരിൽ വൃക്ഷത്തൈ നടീലിനു​ തുടക്കായി. ഉദ്ഘാടനം കെ.പി.സി.സി സെക്രട്ടറി എബി കുര്യാക്കോസ് നിർവഹിച്ചു. കെ.എസ്.യു ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രസിഡൻറ്​ അൻസിൽ അസീസ് അധ്യക്ഷത വഹിച്ചു. സോജി കോശി, സചിൻ കൊല്ലകടവ്, ഹരി ഗ്രാമം, അജ്മൽ, ഷിജിൻ, ഡാമിയൻ തുടങ്ങിയവർ പങ്കെടുത്തു. apl HARITHA KERALAM 1, 2 പടുത്തുയർത്താം ഹരിത കേരളമെന്ന പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യവുമായി കെഎസ്.യു ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ വൃക്ഷത്തൈ നടീൽ ഉദ്ഘാടനം കെ.പി.സി.സി സെക്രട്ടറി എബി കുര്യാക്കോസ് നിർവഹിക്കുന്നു ---------------PHOTO CAP------------------ apl VRIKSHA THAI.jpg കലക്ടർ വൃക്ഷത്തൈ നടന്നു apl THERANJEDUPPU MASK അരൂരിൽ തെരഞ്ഞെടുപ്പ് ചിഹ്നമായ മാസ്കുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.