കണ്ടെയ്ൻമൻെറ് സോൺ ആലപ്പുഴ: കൈനകരി -വാർഡ് 15, മാവേലിക്കര മുനിസിപ്പാലിറ്റി -വാർഡ് 16 (ഉണ്ണിപാലം മുതൽ ഗുരുമന്ദിരം വരെയും കാവുള്ളയിൽ ഭാഗം മുതൽ കണ്ടന്നൂർ ഭാഗം വരെയും), േചർത്തല സൗത്ത് -വാർഡ് 19 (അർത്തുങ്കൽ റോഡിൽ ഐസ് പ്ലാൻറ് മുതൽ പടിഞ്ഞാറ് ബീച്ച് വരെയും ഐ.ടി.സി പടിഞ്ഞാറ് റോഡ് പ്രദേശവും), കായംകുളം മുനിസിപ്പാലിറ്റി- വാർഡ് 16, അമ്പലപ്പുഴ സൗത്ത് -വാർഡ് 14, തണ്ണീർമുക്കം-വാർഡ് ഒന്ന് (കൊടിയന്തറ, ഭജനമഠം, തങ്കോളിച്ചിറ, കലാക്കുംതറ) വാർഡ്-13 (പുളിഞ്ചുവട്, സ്കൂൾ കവല മുതൽ നിഴലംപറമ്പ് റോഡുവരെ, സ്കൂൾ കവല- പുളിഞ്ചുവട്, നിഴലംപറമ്പ് റോഡ്), വാർഡ് 19 (മിനി കോട്ടേജ്, മാക്കി കവല, മരുത്തോർവട്ടം അമ്പലം, ദേശീയപാത), വാർഡ് 20 (പാട്ടന്തറ, കോലനാട് വേലൻചിറ, വെളിയിൽ, മഞ്ചാടിക്കരി, ആദർശസമിതി). ഒഴിവാക്കിയത് അമ്പലപ്പുഴ വടക്ക്- വാർഡ് ഒന്ന്, കോടംതുരുത്ത് -വാർഡ് 14, വാർഡ് 35 (പി.എച്ച്.സിയുടെ അടുത്ത മാർക്കറ്റ്, ഓട്ടോ സ്റ്റാൻഡ്, കോ ഓപറേറ്റിവ് ബാങ്ക് ഉൾപ്പെടുന്ന പ്രദേശം), പാണാവള്ളി -വാർഡ് എട്ട് (വില്ലേജ് ഓഫിസ് മുതൽ വീരമംഗലം വരെയുള്ള പ്രദേശം), വാർഡ് 12, കൈനകരി -വാർഡ് എട്ട്. ജനറൽ ആശുപത്രി പാലസ് റോഡ് ഇന്ന് നാടിന് സമർപ്പിക്കും ആലപ്പുഴ: നഗരത്തിലെ ജനറൽ ആശുപത്രി പാലസ് റോഡ് ഞായറാഴ്ച വൈകീട്ട് നാലിന് നാടിന് സമർപ്പിക്കുമെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു. നേരേത്ത 5.5 മീറ്ററായിരുന്ന റോഡ് ഒമ്പത് മീറ്ററാക്കിയാണ് വികസിപ്പിച്ചത്. ബജറ്റ് ഫണ്ടിൽ ഉൾപ്പെടുത്തി 2.5 കോടി രൂപ െചലവഴിച്ച റോഡിൽ കാൽനടക്കാർക്ക് ടൈൽ പാകിയ സഞ്ചാരപാത കാനയും കേബിളുകളും കടത്തിവിടാൻ ഡക്റ്റുകളും ആവശ്യമായ രീതിയിലുള്ള സുരക്ഷാക്രമീകരണം ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.