കോ ഓപ്​ മാർട്ടിന്​ ഇന്ന്​ തുടക്കം

മാരാരിക്കുളം: സംസ്ഥാന സർക്കാറി​ൻെറ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പ് ആവിഷ്കരിച്ച കോ ഓപ്​ മാർട്ടി​ൻെറ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 11ന്​ കഞ്ഞിക്കുഴി സർവിസ് സഹകരണ ബാങ്കിൽ എ.എം. ആരിഫ് എം.പി നിർവഹിക്കും. സഹകരണവകുപ്പ് ആലപ്പുഴ ജോയൻറ്​ രജിസ്ട്രാർ ബി.എസ്. പ്രവീൺ ദാസ് മുഖ്യാതിഥിയാകും. അസിസ്​റ്റൻറ്​ രജിസ്ട്രാർ കെ. ദീപു, എസ്. രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും. നാടൻ പച്ചക്കറികൾ ഉൾപ്പെടെയുള്ള കഞ്ഞിക്കുഴിയുടെ സ്വന്തം ഉൽപന്നങ്ങൾ ഇവിടെനിന്ന്​ വാങ്ങാം. കർഷകരെ സഹായിക്കുന്നതിന്​ സംസ്ഥാന സർക്കാർ തറവില പ്രഖ്യാപിച്ച 16 ഇനം പച്ചക്കറികളുടെ സംഭരണവും വിപണനവും ഇവിടെ നടക്കും. വിഷൻ 2025 നിർദേശ ബോക്സുമായി എൽ.ഡി.എഫ് മണ്ണഞ്ചേരി: ഗ്രാമപഞ്ചായത്തിൽ നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങളെക്കുറിച്ച നിർദേശങ്ങൾ പൊതുജനങ്ങൾക്ക് സമർപ്പിക്കാനായി മണ്ണഞ്ചേരിയിൽ സ്ഥാപിച്ച നിർദേശ ബോക്സ് എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. പ്രകടനപത്രികയിൽ പറയുന്ന മുഴുവൻ കാര്യങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുക എന്നതാണ് എൽ.ഡി.എഫി​ൻെറ നയമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ബൂത്ത് പ്രദേശത്തും ഇത്തരത്തിൽ ബോക്സ് സ്ഥാപിക്കുമെന്ന് എൽ.ഡി.എഫ് മണ്ണഞ്ചേരി പഞ്ചായത്ത് കൺവീനർ ആർ. റിയാസ് പറഞ്ഞു. യോഗത്തിൽ വി.പി. ചിദംബരൻ അധ്യക്ഷത വഹിച്ചു. ആർ. റിയാസ്, ദീപ്തി അജയകുമാർ, പി.എസ്. അജ്മൽ, എം.എസ്. സന്തോഷ്, ആസിഫ് റഹീം, പി. രഘുനാഥ്, പി.എ. ജുമൈലത്ത്, എ.എം. ഹനീഫ്, കെ.പി. ഉല്ലാസ്, ആർ. ശശിയപ്പൻ തുടങ്ങിയവർ പങ്കെടുത്തു. AP60 LDF Box എൽ.ഡി.എഫ്​ മണ്ണഞ്ചേരിയിൽ സ്ഥാപിച്ച നിർദേശ ബോക്സ് എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.