ജീവനക്കാരന് കോവിഡ്; സഹകരണ ബാങ്ക് അടച്ചു

ചെങ്ങന്നൂർ: കിഴക്കേനട സർവിസ് സഹകരണ ബാങ്ക്​ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ജീവനക്കാരെല്ലാവരും ക്വാറൻറീനിലായതിനാൽ ബാങ്കി​​ൻെറ പ്രവർത്തനം ഒരാഴ്ചത്തേക്ക് ഉണ്ടാകില്ലെന്ന് പ്രസിഡൻറ്​ ജി. പ്രേംലാൽ അറിയിച്ചു. എസ്.ഡി.പി.ഐ പഞ്ചായത്ത്‌ ഓഫിസ്​ ഉപരോധിച്ചു അമ്പലപ്പുഴ: കൊറോണ ഭീതി പരത്തി ജനങ്ങളെ അരാജകത്വത്തിലേക്കും പട്ടിണിയിലേക്കും തള്ളിവിടുന്നെന്ന് ആരോപിച്ച്​ എസ്.ഡി.പി.ഐ പുന്നപ്ര പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പുന്നപ്ര തെക്ക് പഞ്ചായത്ത്‌ ഓഫിസ് ഉപരോധിച്ചു. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ നടപടി കൈക്കൊള്ളണമെന്ന് പാർട്ടി പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡൻറ് സലാം ആവശ്യപ്പെട്ടു. സീനത്ത്​ സുൽഫി, സലാം, സുൽഫിക്കർ, ഷാജഹാൻ, റഷീദ് തുടങ്ങിയ പ്രവർത്തകരെ പുന്നപ്ര പൊലീസ് അറസ്​റ്റ്​ ചെയ്ത്​ വിട്ടയച്ചു. അച്ചടക്ക നടപടി പിൻവലിച്ചു കായംകുളം: മുസ്​ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറും നഗരസഭ വൈസ് ചെയർമാനുമായിരുന്ന ഒ.എ. ജബ്ബാറിനെതിരെ നേതൃത്വം സ്വീകരിച്ച അച്ചടക്ക നടപടി പിൻവലിച്ചു. നഗരസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളായിരുന്നു നടപടിക്ക് കാരണമായത്. സംഘടന പ്രവർത്തന രംഗത്ത് വീണ്ടും സജീവമാകുമെന്ന് ജബ്ബാർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.