തംഹീദുൽ മർഅ ഫലപ്രഖ്യാപനവും പഠിതാക്കളുടെ സംഗമവും

ആലപ്പുഴ: തംഹീദുൽ മർഅ ഒന്ന്, രണ്ട് വർഷ പരീക്ഷകളുടെ ഫലപ്രഖ്യാപനവും പഠിതാക്കളുടെ സംഗമവും നടന്നു. ഓൺലൈനായി നടന്ന പരിപാടിയിൽ ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം ജില്ല പ്രസിഡൻറ് കെ.കെ. സഫിയ അധ്യക്ഷത വഹിച്ചു. തംഹീദുൽ മർഅ സംസ്ഥാന കോഓഡിനേറ്റർ സഫിയ ഷറഫിയ്യ ഫലപ്രഖ്യാപനം നടത്തി. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് ഹക്കീം പാണാവള്ളി, ഖുർആൻ സ്​റ്റഡി സൻെറർ ജില്ല കോഓഡിനേറ്റർ ടി.കെ സെയ്​തുമുഹമ്മദ്, പ്യാരിജാൻ, നിസ എം. ഷാ, ഹീരാജാൻ, എന്നിവർ സംസാരിച്ചു. വേദത്തിൽനിന്ന് സൽവ സമീർ പാരായണം ചെയ്​തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.