കെട്ടിട നിർമാണത്തൊഴിലാളിയെ കാണാതായി

അമ്പലപ്പുഴ: കെട്ടിട നിർമാണ ജോലിക്ക്​ പോയ ഗൃഹനാഥനെ കാണാനില്ലെന്ന് മക​ൻെറ പരാതി. തകഴി പഞ്ചായത്ത് കുന്നുമ്മ തെക്കേ ആശാരിപ്പറമ്പിൽ സെബാസ്​റ്റ്യനെ കാണാനില്ലെന്നാണ്​ മകൻ തോംസൺ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയത്. പാലായിൽ വെട്ടൂർ കൺസ്​ട്രക്​ഷ​ൻെറ കീഴിലാണ് ജോലി ചെയ്തിരുന്നത്. സബ്കോൺട്രാക്ടർ തകഴി വിരിപ്പാലയിലെ വേണുക്കുട്ടനോടൊപ്പമാണ് ജോലി ചെയ്തിരുന്നത്‌. ആഴ്ചയിൽ മുടങ്ങാതെ സെബാസ്​റ്റ്യൻ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. വിളിക്കാതിരുന്നതിനാൽ ബന്ധപ്പെട്ടപ്പോൾ മൊബൈൽ ഓഫാണെന്ന വിവരമാണ് ലഭിച്ചത്. വേണുക്കുട്ടനുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴും ഇതേ വിവരമാണ് ലഭിച്ചത്. ഏറ്റുമാനൂർ തവളക്കുഴിയിലെ വെട്ടൂർ കൺസ്ട്രക്​ഷ​ൻ ഓഫിസിൽ ഇരുവരെയും ജോലിയിൽനിന്ന്​ പിരിച്ചുവിട്ടെന്നാണ് അറിയാൻ സാധിച്ചത്. സഹതൊഴിലാളികളോട് അന്വഷി ച്ചപ്പോൾ അടൂരിൽ ഏതോ കരാറുകാരനോടൊപ്പം ജോലി ചെയ്യുകയാണെന്നാണറിഞ്ഞത്. apl KAANAATHAAYA SEBASTIAN കാണാതായ സെബാസ്​റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.