വാടാപ്പൊഴി പാലം-കോസ്​റ്റൽ റോഡ്​ തുറന്നു

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ റോഡുകളുടെ സമഗ്രവികസനം ലക്ഷ്യമിട്ട്​ 1.5 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച വാടാപ്പൊഴി പാലം-കോസ്​റ്റൽ റോഡി​ൻെറയും മറ്റ്​ എട്ടുറോഡുകളുടെയും ഉദ്ഘാടനം മന്ത്രി ജി. സുധാകരന്‍ നിർവഹിച്ചു. അക്ഷര നഗരി ബ്രാഞ്ച് (സാഗര ആശുപത്രി റോഡ്), അക്ഷര നഗരി ബ്രാഞ്ച് (സ്‌കൂട്ടര്‍ ഫാക്​ടറി റോഡ്), അക്ഷര നഗരി റോഡ്, മാതാ എൻജിനീയറിങ് വര്‍ക്‌സ് റോഡ്, വണ്ടാനം -മുക്കയില്‍ റോഡ്, കോമന -കാക്കാഴം റോഡ്, പഴയനടക്കാവ്-റെയില്‍വേ ട്രാക്ക് റോഡ്, പുറക്കാട്-അയ്യന്‍കോയിക്കല്‍ റോഡ് എന്നിവയുടെ ഉദ്​ഘാടനമാണ്​ നിർവഹിച്ചത്​. എ.എം. ആരിഫ് എം.പി, ആലപ്പുഴ നഗരസഭ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജി. വേണുഗോപാല്‍, മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍, അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻറ്​ കെ.എം. ജുനൈദ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ സുവർണ പ്രതാപൻ, എ. അഫ്സത്ത്, ജി. വേണുലാൽ തുടങ്ങിയവർ പ​െങ്കടുത്തു. vadapoyipalam inaguration വാടാപ്പൊഴി പാലം-കോസ്​റ്റൽ റോഡ്​ ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.