പിഞ്ചുകുഞ്ഞിൻെറ ചികിത്സക്ക് സഹായം തേടുന്നു അമ്പലപ്പുഴ: രക്തത്തിൽ അണുബാധയേറ്റ പിഞ്ചുകുഞ്ഞിൻെറ ചികിത്സക്കായി നിർധന കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡ് പറവൂർ വാളത്താറ്റുമഠം വീട്ടിൽ സിദ്ദീഖ്-കാവ്യ ദമ്പതികളുടെ എട്ടുമാസം പ്രായമായ മകൻ മുഹമ്മദ് സിയാനുവേണ്ടിയാണ് സഹായം തേടുന്നത്. ശരീരത്തിൽ നീർക്കെട്ട് കണ്ടെത്തിയതോടെ മൂന്നുമാസം മുമ്പാണ് സിയാനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയിൽ രക്തത്തിലെ അണുബാധയും ശരീരത്തിൻെറ പ്രതിരോധശേഷി കുറയുന്നതും കണ്ടെത്തി. നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന സിയാന് അടിയന്തര ശസ്ത്രക്രിയക്ക് അഞ്ച് ലക്ഷം രൂപ വേണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സ്വകാര്യസ്ഥാപനത്തിൽ ഡ്രൈവറായി ജോലിചെയ്യുന്ന സിദ്ദീക്കും കുടുംബവും വാടക വീട്ടിലാണ് കഴിയുന്നത്. കുടുംബത്തെ സഹായിക്കാൻ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ആലപ്പുഴ ശാഖയിൽ അക്കൗണ്ട് തുടങ്ങി. നമ്പർ: 3955076117. ഐ.എഫ്.എസ്.സി കോഡ്: CBIN0280948. ഗൂഗിൾ പേ: 9895468577. ഫോൺ: 9400771513. ചിത്രം: AP52 Muhammad Siyan മുഹമ്മദ് സിയാൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.