കെ.ആർ. ഗൗരിയമ്മയെ മന്ത്രി സ​ുധാകരൻ സന്ദർശിച്ചു

ആലപ്പുഴ: കട്ടിലിൽനിന്ന്​ വീണ്​ പരി​േ​ക്കറ്റ്​ ചികിത്സ കഴിഞ്ഞ്​ വീട്ടിലെത്തിയ കെ.ആർ. ഗൗരിയമ്മയെ കാണാൻ മന്ത്രി ജി. സുധാകരനെത്തി. കോവിഡ്​ കാലത്ത്​ നേരി​ട്ടെത്താൻ മുഖ്യമന്ത്രി പിണറായി വിജയന്​ അസൗകര്യമുള്ളതിനാൽ പ്രത്യേക അന്വേഷണം അറിയിക്കാനും ചികിത്സസംബന്ധമായ കാര്യങ്ങൾ ചോദിച്ചറിയാനുമാണ്​ എത്തിയത്​.​ വ്യാഴാഴ്​ച വൈകീട്ട്​ ആറിന്​ വീട്ടിലെത്തിയ മന്ത്രിയും ഗൗരിയമ്മയും 20 മിനിറ്റ്​ സംസാരിച്ചു. ചികിത്സസംബന്ധമായി ബുദ്ധിമുട്ട്​ നേരിട്ടാൽ അറിയിക്കണമെന്ന്​ പറഞ്ഞായിരുന്നു മടക്കം. ഗൗരിയമ്മക്ക്​ നല്ല പ്രസരിപ്പുണ്ടെന്നും മറ്റ്​ ആരോഗ്യപ്രശ്​നങ്ങളി​െല്ലന്നും മന്ത്രി പറഞ്ഞു. ചിത്രം bt 1 ചികിത്സക്കുശേഷം വീട്ടിലെത്തിയ കെ.ആർ. ഗൗരിയമ്മയെ കാണാൻ മന്ത്രി ജി. സുധാകരൻ എത്തിയപ്പോൾ. മുഖ്യമന്ത്രി പിണറായി വിജയ​ൻെറ പ്ര​േത്യക നിർ​​ദേശപ്രകാരമാണ് മന്ത്രി എത്തിയത് ചിത്രം ബിമൽ തമ്പി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.