പ്രവാസി കുടുംബങ്ങൾ സർക്കാറിനെതിരെ വിധിയെഴുതും -എ.എ. ഷുക്കൂർ

ആലപ്പുഴ: പ്രവാസികൾക്ക് തണലാകേണ്ട നയതന്ത്ര മേഖലയെ ഉപയോഗിച്ച് അഴിമതിക്ക്​ നേതൃത്വം നൽകിയ സർക്കാറാണിതെന്നും പ്രവാസികളെ അപകീർത്തിപ്പെടുത്തിയതിന് കുടുംബങ്ങൾ സർക്കാറിനെതിരെ വിധിയെഴുതുമെന്നും കെ.പി.സി.സി. ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ. യു. എ.ഇ കോൺസുലേറ്റ് നിർത്തലാക്കാനിടയാക്കിയ പിണറായി സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ്​ ജില്ല പ്രസിഡൻറ്​ ദിനേശ് ചന്ദനയുടെ നേതൃത്വത്തിൽ നടത്തിയ സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി. സെക്രട്ടറി എം.ജെ. ജോബ് സമാപനം ഉദ്ഘാടനം ചെയ്തു. രാജു താന്നിക്കൽ, സഞ്ജീവ് ഭട്ട്, ടിജിൻ ജോസഫ്, പ്രവീൺ ' എ.ഷൗക്കത്ത്, രാധാകൃഷ്ണൻ പുതുശ്ശേരിൽ പി.ടി. ബേബി ലാൽ, ഐ.ടി.അബ്​ദുൽ സലാം, ജോബിൾ പെരുമാൾ, നസിം ചെമ്പകപ്പള്ളിൽ, സുരേഷ് കൃപ, ഷൗക്കത്ത് അലി, ജയപ്രകാശ് കാരാഴ്മ ,വിജയകുമാർ മഠത്തിൽ, സെബിൻ ജോസഫ്, ഷിജു ഇസ്സാക്കുട്ടി, പത്മകുമാർ ആലപ്പുഴ, യൂസഫ് കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.