പുന്നപ്ര -വയലാർ വാരാചരണത്തിന്‌ ത​ുടക്കം

ആലപ്പുഴ: പുന്നപ്ര -വയലാർ സമരത്തി​ൻെറ 74ാം വാർഷിക വാരാചരണത്തിന് തുടക്കമായി. വലിയ ചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്രയിലും മാരാരിക്കുളത്തെ രക്തസാക്ഷി കുടീരത്തിലും പുഷ്പാർച്ചന നടത്തി. രക്തസാക്ഷി കാക്കിരി കരുണാകര​ൻെറ റെയിൽവേ സ്​റ്റേഷൻ വാർഡിലെ വീട്ടിൽനിന്ന്‌ സഹോദരപുത്രി ഉഷ വാരാചരണ കമ്മിറ്റി മേഖല പ്രസിഡൻറ്​ പി.പി. പവനന്‌ പതാക കൈമാറി. രക്തസാക്ഷി കാട്ടൂർ ജോസഫി​ൻെറ വസതിയിൽനിന്ന്‌ മകൻ സിൽവസ്‌റ്ററി​ൻെറ ഭാര്യ റോസമ്മയിൽനിന്ന്​ അമ്പലപ്പുഴ താലൂക്ക് വാരാചരണ കമ്മിറ്റി സെക്രട്ടറി ആർ. സുരേഷ് പതാക ഏറ്റുവാങ്ങി വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ എത്തിച്ചു. പുന്നപ്ര -വയലാർ സ്വാതന്ത്ര്യസമര സേനാനി പി.കെ. മേദിനി പതാക ഉയർത്തി. സി.എച്ച്​. കണാരൻ അനുസ്മരണ യോഗത്തിൽ വി.എസ്. മണി അധ്യക്ഷത വഹിച്ചു. അഡ്വ. സി.എസ്. സുജാത, ടി.ജെ. ആഞ്ചലോസ്, പി.പി. ചിത്തരഞ്ജൻ, ആർ. സുരേഷ്‌ എന്നിവർ സംസാരിച്ചു. മാരാരിക്കുളം രക്തസാക്ഷി മണ്ഡപത്തിൽ സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ പതാക ഉയർത്തി. കോവിഡ് മാനദണ്ഡം പാലിച്ച് അഞ്ചുപേർ വീതമാണ് പുഷ്‌പാപാർച്ചന നടത്തിയത്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.