പ്രതിസന്ധി പരിഹരിക്കണം -പൗൾട്രി ഫെഡറേഷൻ

ആലപ്പുഴ: കോഴിത്തീറ്റക്കും കോഴിക്കുഞ്ഞിനുമുണ്ടായ വിലവർധന പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 20 രൂപക്ക്​ ലഭിച്ചിരുന്ന കോഴിക്കുഞ്ഞിന് 55 രൂപയായിരിക്കുകയാണ്. അന്തർ സംസ്ഥാനത്തെ ആശ്രയിച്ച് മുന്നോട്ടുപോകുന്ന വ്യവസായം തകർച്ചയുടെ വക്കിലാണ്. സർക്കാർ മുൻകൈ​െയടുത്ത് കോഴിക്ക് തറവില പ്രഖ്യാപിക്കണമെന്നും മാലിന്യസംസ്കരണത്തിന് ഫണ്ട് അനുവദിക്കണമെന്നും സംസ്ഥാന പ്രസിഡൻറ​്​ താജുദ്ദീനും ജനറൽ സെക്രട്ടറി എസ്.കെ. നസീറും ട്രഷർ രവീന്ദ്രനും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.