വയലാർ സ്മൃതിമണ്ഡപം വിസ്മൃതിയിൽ

ചേർത്തല: അനശ്വര കവി വയലാർ രാമവർമയുടെ 45ാം ചരമവാർഷികം ഇൗ മാസം 27ന് ആചരിക്ക​ുമ്പോഴും സ്മൃതിമണ്ഡപമായ ഇന്ദ്രധനുസ്സ്​​ വിസ്മൃതിയിൽ. ഇരുനില കെട്ടിടത്തിലെ ലക്ഷങ്ങൾ വിലമതിക്കുന്ന ചിത്രങ്ങളും വെളിച്ചം കാണാതെ നശിക്കുന്നു. വയലാറി​ൻെറ അമൂല്യങ്ങളായ പാട്ടുകളും സിനിമകളും പുസ്തകങ്ങളും സംരക്ഷിക്കാൻ രാഘവപ്പറമ്പിലെ കുടുംബവീടിനോട് ചേർന്ന്​ സ്മൃതിമണ്ഡപവും വലിയ ഓഡിറ്റോറിയവും നിർമിക്കാൻ 2006ൽ അധികാരത്തിലേറിയ വി.എസ്. അച്യുതാനന്ദൻ സർക്കാറാണ് തീരുമാനിച്ചത്. 2009 ജൂണിൽ നിർമാണം തുടങ്ങിയെങ്കിലും പിന്നീട് വന്ന യു.ഡി.എഫ് സർക്കാറി​ൻെറ കാലത്ത് കെട്ടിടനിർമാണം നിലച്ചു. തുടർന്ന് വന്ന പിണറായി വിജയൻ സർക്കാറാണ് 25 ലക്ഷം ​െചലവഴിച്ച് തിരുവനന്തപുരം സ്വദേശി ബി. രവീന്ദ്രൻ നായരുടെ നേതൃത്വത്തിൽ കുടുംബവീടിനോട് ചേർന്ന് 16 സൻെറ്​ സ്ഥലത്ത് 3400 ചതുരശ്ര അടിയിൽ കെട്ടിടം പണിതത്. മുറ്റത്ത് കാനായി കുഞ്ഞിരാമ​ൻെറ ശിൽപവും പൂന്തോട്ടവും സമ്മേളനങ്ങൾ നടത്താനായി താഴത്തെ നിലയിൽ 750 പേർക്ക് ഇരിക്കാവുന്ന 100 അടി നീളവും 50 അടി വീതിയുമുള്ള ഓഡിറ്റോറിയവുമാണ്​ വിഭാവന ചെയ്​തത്​. കൂടാതെ, ചരിത്രവിദ്യാർഥികൾക്കായി മുകളിലത്തെ നിലയിൽ വയലാറുമായി ബന്ധപ്പെട്ട ചരിത്രശേഖരങ്ങളുമാണ് ആദ്യഘട്ടത്തിൽ തീരുമാനിച്ചിരുന്നത്. അനാഥമായി കിടക്കുന്ന കെട്ടിടത്തിൽ ചിത്രകാരൻ എം.ആർ.ഡി. ദത്തൻ വരച്ച വയലാർ അവാർഡ് ജേതാക്കളുടെ ഫ്രെയിം ചെയ്ത എണ്ണച്ചായാചിത്രങ്ങൾ വെളിച്ചം കാണാതെ കിടന്ന്​ നശിക്കുകയാണ്. രക്തസാക്ഷി ദിനത്തോടനുബന്ധിച്ചാണ് വയലാറി​ൻെറ ചരമവാർഷികവും ആചരിക്കുന്നത്​. ഫോട്ടോ: വയലാർ രാഘവപ്പറമ്പിലെ സ്മൃതിമണ്ഡപമായ ഇന്ദ്രധനുസ്സിനുള്ളിൽ ചിത്രകാരൻ എം.ആർ.ഡി. ദത്തൻ വരച്ച വയലാർ അവാർഡ് ജേതാക്കളുടെ എണ്ണച്ചായാചിത്രങ്ങൾ ഫ്രെയിം ചെയ്ത് ​െവച്ചിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.