സ്വകാര്യവ്യക്തിയുടെ പറമ്പിലൂടെ മാലിന്യക്കുഴൽ: ഹൈകോടതി വിശദീകരണം തേടി

കൊച്ചി: സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ വ്യവസായ മാലിന്യക്കുഴലിടാനുള്ള ഉത്തരവിനെതിരായ ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. കേരള ഏകജാലക ക്ലിയറിങ് ബോർഡി​ൻെറ ഉത്തരവ് ചോദ്യംചെയ്​ത്​ ആലപ്പുഴ പള്ളിപ്പുറം സ്വദേശി എബ്രഹാം മാത്യു നൽകിയ ഹരജിയിലാണ്​ ജസ്​റ്റിസ്​ പി.ബി. സുരേഷ്​കുമാർ ഏകജാലക ബോർഡി​​ൻെറയും സംസ്ഥാന വ്യവസായ വികസന കോർപറേഷ​ൻെറയും വിശദീകരണം തേടിയത്​. 2020 ഒക്ടോബർ ഏഴിന് ത​ൻെറ പറമ്പിലൂടെ കുഴിലിടാൻ ജെ.സി.ബി വന്നപ്പോൾ നടത്തിയ അന്വേഷണത്തിലാണ്​ മാലിന്യക്കുഴലിടാൻ പോകുന്ന വിവരമറിഞ്ഞതെന്ന്​ ഹരജിയിൽ പറയുന്നു. സ്ഥലമുടമയായ തന്നെ അറിയിക്കാതെയും കേൾക്കാതെയുമാണ്​ നടപടിയെന്നും ഹരജിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.