ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെ മന്ത്രി സുധാകരന്‍ ന്യായീകരിക്കുന്നു -എ.എം. നസീര്‍

ആലപ്പുഴ: ഭരണഘടന സ്ഥാപനമായ നഗരസഭയുടെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയുള്ള പൊതുമരാമത്ത് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തി​ൻെറ നീക്കങ്ങളെ ന്യായീകരിക്കുന്ന മന്ത്രി ജി. സുധാകര​ൻെറ പ്രസ്താവന ലജ്ജാകരമാണെന്ന് മുസ്‌ലിംലീഗ് ജില്ല പ്രസിഡൻറ്​ എ.എം. നസീര്‍. പൊതുമരാമത്ത് വകുപ്പ് നിര്‍മിക്കുന്ന നഗരത്തിലെ കാനകളുടെ ശുചീകരണവും പരിപാലനവുമെല്ലാം മുനിസിപ്പാലിറ്റിയുടെ ചുമതലയിലാണ് എന്നിരിക്കെ അതിലും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മന്ത്രി ശ്രമിക്കുമോയെന്ന സംശയം ജനിപ്പിക്കുന്നതാണ് പുതിയ നീക്കങ്ങള്‍. കേരളത്തില്‍ കൂടുതല്‍ ജനസാന്ദ്രതയുള്ള നഗരസഭയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള ഇതേ മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയുടെ നീക്കം പദവിക്ക് നിരക്കാത്തതാണെന്നും പ്രസ്​താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.