സഹകരണ ബാങ്കിൽ അനധികൃത നിയമനമെന്ന്​

ചേർത്തല: ടൗൺ സർവിസ് സഹകരണ ബാങ്ക് ഭരണസമിതി അനധികൃത നിയമനം നടത്തിയതായി പരാതി. അറ്റൻറർ, പ്യൂൺ തസ്തികയിലാണ്​ അനധികൃത നിയമനം നടന്നത്​. ആറാം ക്ലാസ് പാസാകാത്ത ആളെയാണ്​ അറ്റൻറർ ആയി നിയമിച്ചത്​. പ്യൂൺ തസ്തികയിലേക്ക്​ ഡിഗ്രിയും എച്ച്.ഡി.സി ഉള്ളയാളെ നിയമിക്കുകയും ചെയ്തു. ജില്ലസഹകരണ സംഘം ജോയൻറ്​ രജിസ്ട്രാർക്ക് പരാതി നൽകിയെങ്കിലും നടപടിയെടുക്കാത്തതിനെ തുടർന്നാണ് ഹൈകോടതിയിൽ പരാതി നൽകിയത്. ​വൈദ്യുതി മുടക്കം ചേർത്തല: എൻ.എസ്.എസ് കോളജ്, പുതുപ്പള്ളി കാവ്, വിളക്ക് മരം, തിരുനല്ലൂർ പടിഞ്ഞാറുവശം പ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെ ഒൻപത്​ മുതൽ ഉച്ചക്ക്​ രണ്ട് വരെയും നെടുമ്പ്രക്കാട് ഫെറി, നെടുമ്പ്രക്കാട് എസ്.എൻ. സി.പി, വല്ലേതുരുത്ത്, നെടുമ്പ്രക്കാട് പള്ളി, കുളത്രക്കാട്, ചാലപറമ്പ് പ്രദേശങ്ങളിൽ ഉച്ചക്ക് രണ്ട്​ മുതൽ വൈകീട്ട് അഞ്ച്​ വരെയും വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.