ബൈത്തുസ്സകാത്ത് ചികിത്സസഹായം കൈമാറി

ആലപ്പുഴ: കോഴിക്കോട് ആസ്ഥാനമായ ബൈത്തുസ്സകാത്ത് കേരള ആലപ്പുഴ, കുന്നുംപുറം, വട്ടപ്പള്ളി, വലിയമരം പ്രദേശങ്ങളിലെ വ്യക്തികള്‍ക്ക് അനുവദിച്ച ചികിത്സസഹായങ്ങള്‍ കൈമാറി. 86,000 രൂപയുടെ ചെക്കുകള്‍ ഗുണഭോക്താക്കള്‍ക്കുവേണ്ടി ജമാഅത്തെ ഇസ്​ലാമി പ്രാദേശിക യൂനിറ്റ് ഭാരവാഹികളായ എച്ച്. ഫസല്‍, കെ. ബഷീര്‍, കെ.ബി. ഇക്ബാല്‍ എന്നിവര്‍ ഏറ്റുവാങ്ങി. ഏരിയ സെക്രട്ടറി കെ. സിയാദ്, പീപിള്‍സ് ഫൗണ്ടേഷന്‍ ജില്ല കോഓഡിനേറ്റര്‍ എം. ഫസലുദ്ദീന്‍, ഏരിയ കോഓഡിനേറ്റര്‍ ജലീല്‍ പുലയന്‍വഴി, എം.എച്ച്. റഹീം എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.