റവന്യൂ വകുപ്പി​െൻറ അനുമതിയില്ല; ലൈഫ് അപേക്ഷകൾ കെട്ടിക്കിടക്കുന്നു

റവന്യൂ വകുപ്പി​ൻെറ അനുമതിയില്ല; ലൈഫ് അപേക്ഷകൾ കെട്ടിക്കിടക്കുന്നു ചെങ്ങന്നൂർ: റവന്യൂ വകുപ്പി​ൻെറ അനുമതിയില്ലാത്തതിനാൽ ലൈഫ് മിഷൻ പദ്ധതിയിൽ വീടിനു അപേക്ഷ നൽകിയ ഗുണഭോക്താക്കൾ ത്രിശങ്കു സ്വർഗത്തിൽ. ചെങ്ങന്നൂർ റവന്യൂ ഡിവിഷൻ പരിധിയിലുള്ളവർക്കാണ് അനുമതി ലഭിക്കാത്തതു കാരണം വീട്​ നിർമാണം ആരംഭിക്കാൻ കഴിയാത്തത്. മൂന്ന് സെ​ൻറ്​ വസ്തുവാക്കുന്നതിന് ജനറൽ വിഭാഗത്തിന് രണ്ടു ലക്ഷവും പട്ടികജാതിക്കാർക്ക് രണ്ടേകാൽ ലക്ഷവ​​ും -വീടിനായി നാല്​ ലക്ഷവും രൂപയാണ്​ അനുവദിക്കുന്നത്. നിലം നികത്തി പുരയിടമാക്കിയതാണെങ്കിൽ വീട്​ വെക്കുന്നതിനു റവന്യൂ വിഭാഗത്തി​ൻെറ അനുമതി വേണം. ഇതിനായി ഗ്രാമപഞ്ചായത്തുകളിലെ നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ച ശേഷം താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽനിന്നായി നൂറുകണക്കിന് അപേക്ഷകളാണ് താലൂക്ക് ഓഫിസിൽ കെട്ടിക്കിടക്കുന്നത്. 2018ലെ പ്രളയം വിഴുങ്ങിയ പാണ്ടനാട്ടിൽനിന്നുള്ള അപേക്ഷകളാണ് ഇതിൽ ഏറിയ പങ്കും. കോവിഡ് മഹാമാരിയെ തുടർന്ന് നിലനിൽക്കുന്ന പ്രശ്നങ്ങളും മറ്റുള്ള തിരക്കുകളും കാരണമാണ് ഇതിൻമേലുള്ള തീരുമാനം വൈകുന്നത്. അനുകൂല ഉത്തരവിനായി പഞ്ചായത്ത് പ്രസിഡൻറുമാർ, ജനപ്രതിനിധികൾ, ഗുണഭോക്താക്കൾ തുടങ്ങിയവർ ദിനംപ്രതിയെന്നാണം ചെങ്ങന്നൂർ ആർ.ഡി.ഒ ഓഫിസിൽ കയറിയിറങ്ങുകയാണ്. കാലവർഷം കൂടി കനത്തതോടെ പ്രതികൂല കാലാവസ്ഥയിൽ അന്തിയുറങ്ങാൻ വീടില്ലാത്തവരാണ് ഏറെയും കഷ്​ടപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.