കേന്ദ്ര മത്സ്യബന്ധന നയം: മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രതിഷേധം ഇന്ന്​

ആലപ്പുഴ: കേന്ദ്ര മത്സ്യബന്ധന നയം പിൻവലിക്കണമെന്നും കടലിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട്​ മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) വെള്ളിയാഴ്​ച പ്രതിഷേധദിനമായി ആചരിക്കും. കൊല്ലം പരപ്പ് വഴിയുള്ള കപ്പൽപാത പുനർനിർണയിക്കണമെന്നും കടലാക്രമണ പ്രതിരോധത്തിന് ശാസ്ത്രീയപദ്ധതികൾ ആവിഷ്കരിക്കണമെന്നും കടൽമണൽ-കരിമണൽ ഖനനപദ്ധതികൾ ഉപേക്ഷിക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു. പ്രതിഷേധ ദിനത്തി​ൻെറ ഭാഗമായി ആയിരത്തോളം കേന്ദ്രങ്ങളിൽ നിൽപ് സമരം സംഘടിപ്പിക്കുമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ്​ ടി.ജെ. ആഞ്ചലോസും ജനറൽ സെക്രട്ടറി ടി. രഘുവരനും അറിയിച്ചു. അടഞ്ഞ ബാറുകൾ തുറക്കരുത്​ -ഗാന്ധിയൻ ദർശനവേദി ആലപ്പുഴ: ബാറുകൾ തുറക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് ഗാന്ധിയൻ ദർശനവേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. ഗാന്ധിയൻ ദർശനവേദിയും കേരള പ്രദേശ് മദ്യവിരുദ്ധ സമിതിയും ചേർന്ന് ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമീഷണർ ഓഫിസ്പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധർണയിൽ കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ജോൺ മാടമന അധ്യക്ഷത വഹിച്ചു. ഇ. ഷാബ്​ദീൻ, ഹക്കീം മുഹമ്മദ് രാജ്, ഡി.ഡി. സുനിൽകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.