പിഞ്ചുകുഞ്ഞി​െൻറ ചികിത്സക്കായി 'പട്ടിണി ചലഞ്ചു'മായി നീണ്ടകര ഗ്രാമം

പിഞ്ചുകുഞ്ഞി​ൻെറ ചികിത്സക്കായി 'പട്ടിണി ചലഞ്ചു'മായി നീണ്ടകര ഗ്രാമം അരൂർ: ആറാം മാസത്തിൽ പ്രസവിച്ച് ആന്തരികാവയവങ്ങൾക്ക് വളർച്ച എത്താതെ ഗുരുതരാവസ്ഥയിലായ പെൺകുഞ്ഞി​ൻെറ ചികിത്സക്കായി എഴുപുന്ന പഞ്ചായത്തിലെ നീണ്ടകര ഗ്രാമം മുഴുവൻ പട്ടിണി ചലഞ്ചുമായി കൈകോർക്കുന്നു. ഒരു ദിവസത്തെ ഭക്ഷണം ഉപേക്ഷിച്ച്​ തുക സഹായമായി നൽകുന്നതാണ്​ ചലഞ്ച്. നീണ്ടകര നമ്മുടെ ഗ്രാമം വാട്സ്​ ആപ് കൂട്ടായ്മയാണ് നേതൃത്വം നൽകുന്നത്. എഴുപുന്ന നീണ്ടകര ചുടുകാട്ടുതറ ദിപി​ൻെറ പെൺകുഞ്ഞാണ്‌ എറണാകുളം ലിസി ആശുപത്രിയിൽ രണ്ടു മാസമായി ചികിത്സയിൽ കഴിയുന്നത്. വൻെറിലേറ്ററിലായ കുഞ്ഞിന് ലക്ഷങ്ങളുടെ ചികിത്സ ആവശ്യമാണ്. ഒന്നര ലക്ഷത്തോളം രൂപ നാട്ടുകാർ ചേർന്ന് സമാഹരിച്ച്​ നൽകിയിരുന്നു. ഇനിയും രണ്ടുലക്ഷത്തിലധികം രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. അതിനായി പട്ടിണി ചലഞ്ച് കൂടാതെ ജോബ് ചലഞ്ചും നടപ്പാക്കുന്നുണ്ട്. വിവിധ ജോലികളിൽ ഏർപ്പെട്ടവർ അവരുടെ ജോലിയിലൂടെ സഹായധനം സ്വരൂപിക്കുന്ന പദ്ധതിയാണിത്. ആദ്യഘട്ടമായി നാട്ടിലെ ബാർബർമാരുടെ നേതൃത്വത്തിൽ ഹെയർ കട്ടിങ് ചലഞ്ച് നടത്തി നല്ലൊരു തുക സമാഹരിച്ചിരുന്നു. ധർണ നടത്തി അരൂർ: ഹാഥറസ്​ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന്​ ആവശ്യപ്പെട്ട്​ അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കുത്തിയതോട് ബസ്​സ്​റ്റോപ്പിനു സമീപം ധർണ നടത്തി. ഷാനിമോൾ ഉസ്മാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ്​ ദിലീപ് കണ്ണാടൻ അധ്യക്ഷത വഹിച്ചു. കെ. ഉമേശൻ, തുറവൂർ ദേവരാജൻ, അസീസ് പായിക്കാട്, പി.വി. ശിവദാസൻ, വിഭുനചന്ദ്രൻ, ജോയി കൈതക്കാട്, വി.എ. ഷെറീഫ്, ജോസി എം. മൈക്കിൾ, കെ.ആർ. രാജു എന്നിവർ സംസാരിച്ചു. സർക്കാർ ഓഫിസുകൾ അണുമുക്തമാക്കി അരൂർ: എ.ഐ.വൈ.എഫ് അരൂർ മേഖല കമ്മിറ്റി സർക്കാർ ഓഫിസുകൾ അണുമുക്തമാക്കി. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.എം. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. കെ.പി. ദിലീപ് കുമാർ, കെ. സജീവൻ, എ.എസ്. സജി, വി.എൻ. അൽത്താഫ്, എം.പി. ബിജു എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.